നവരാത്രി ഉത്സവത്തോടനുബന്ധിച്ച് കല്ലേകുളങ്ങര ശ്രീ ഏമൂർ ഭഗവതി ക്ഷേത്രത്തിന് മുന്നിലെ റോഡ് ടാർചെയ്ത് സഞ്ചാരയോഗ്യമാക്കി
Current: മലയാളം

മലമ്പുഴ: നവരാത്രി ഉത്സവത്തോടനുബന്ധിച്ച് കല്ലേകുളങ്ങര ശ്രീ ഏമൂർ ഭഗവതി ക്ഷേത്രത്തിന് മുന്നിലെ റോഡിലുണ്ടാകുന്ന തിരക്കും, ജനങ്ങളുടെ ബുദ്ധിമുട്ടും പരിഗണിച്ച്, പഞ്ചായത്ത് ഭരണസമിതിയുടെ ശക്തമായ ഇടപെടലിനെ തുടർന്ന് റോഡ് താൽക്കാലികമായി ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കി.
ഏറെ നാളുകളായി ഈ റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയായിരുന്നു. അടിയന്തര നടപടിയുടെ ഭാഗമായി രാത്രി വൈകിയാണ് നിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കിയത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി സുജിത്ത്, മെമ്പർമാരായ സുധീർ കെ എ, അജയ് കെ കെ, ഷിജു എസ്, കോമളദാസൻ കെ എന്നിവർ മുൻകൈയെടുത്തു നടത്തിയ ഈ പ്രവർത്തനം ഇതിനകം തന്നെ പൊതു ജനങ്ങളുടെ വലിയ പ്രശംസ ഏറ്റു വാങ്ങിയിട്ടുണ്ട്.
പ്രസ്തുത റോഡ് നിലവിൽ പഞ്ചായത്ത് വാർഷിക ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും, ടെൻഡർ നടപടികൾക്ക് ശേഷം പൂർണ്ണമായി നന്നാക്കുമെന്നും വൈസ് പ്രസിഡന്റ് അറിയിച്ചു.




