"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

‘സെപ്റ്റംബർ 25 കഴിഞ്ഞാൽ ലൈസൻസ് റദ്ദാകുമോ?!’ സോഷ്യൽ മീഡിയയിൽ വൈറലായ സന്ദേശം കണ്ട് ഞെട്ടേണ്ട; ഡ്രൈവിങ് ലൈസൻസിൽ മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യാത്തവർക്ക് ലൈസൻസ് നഷ്ടമാകില്ലെന്ന് എം.വി.ഡി

September 24, 2026
Share this post to
🌐 Select your Language:

Current: മലയാളം

സെപ്റ്റംബർ 25 നകം ഡ്രൈവിങ് ലൈസൻസിൽ മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ ലൈസൻസ് റദ്ദാകുമെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും വ്യാജമാണെന്ന് മോട്ടോർ വാഹന വകുപ്പ്.

 

ഇത്തരത്തിലുള്ള തെറ്റായ പ്രചാരണങ്ങൾ പൊതുജനങ്ങൾ വിശ്വസിക്കരുതെന്ന് സോഷ്യൽ മീഡിയയിലൂടെ അവർ അറിയിച്ചു.

 

വിവിധ ഗതാഗത സേവനങ്ങൾ തടസ്സമില്ലാതെ ലഭിക്കുന്നതിന് ഡ്രൈവിങ് ലൈസൻസിൽ ഉടമയുടെ മൊബൈൽ നമ്പർ ലിങ്ക് ചെയ്യേണ്ടത് ആവശ്യമാണെങ്കിലും, ഇതിനായി വകുപ്പ് യാതൊരുവിധ അവസാന തീയതിയോ സമയപരിധിയോ നിഷ്‌കർഷിച്ചിട്ടില്ല.


സെപ്റ്റംബർ 25-ഓടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കപ്പെടുകയോ സസ്പെൻഡ് ചെയ്യപ്പെടുകയോ ചെയ്യുമെന്ന അവകാശവാദം വാസ്തവവിരുദ്ധമാണ്. ഒടിപി (OTP), സുരക്ഷാ സന്ദേശങ്ങൾ, മറ്റു ഔദ്യോഗിക അറിയിപ്പുകൾ എന്നിവ ലഭിക്കുന്നതിനാണ് കേന്ദ്ര ഗതാഗത മന്ത്രാലയവും പരിവാഹൻ സിസ്റ്റവും ലൈസൻസിലും വാഹന രജിസ്‌ട്രേഷനിലും മൊബൈൽ നമ്പർ പുതുക്കാൻ നിർദ്ദേശിക്കുന്നത്.


ഓൺലൈനായി മൊബൈൽ നമ്പർ എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം?

മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യുന്നതിനായി നേരിട്ട് ആർ.ടി.ഒ ഓഫീസുകളിൽ പോകേണ്ടതില്ലെന്നും, ഓൺലൈൻ വഴി തന്നെ മാറ്റങ്ങൾ വരുത്താമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

 

parivahan.gov.in എന്ന ഔദ്യോഗിക പോർട്ടൽ സന്ദർശിക്കുക.

വെബ്‌സൈറ്റിലെ ‘Others’ എന്ന ലിങ്ക് തിരഞ്ഞെടുക്കുക.

‘Update Mobile Number’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

‘Select Criteria’ എന്ന ഭാഗത്ത് ‘Driving License’ എന്ന് സെലക്ട് ചെയ്യുക.

ഡ്രൈവിങ് ലൈസൻസ് നമ്പർ, ജനനത്തീയതി എന്നിവ കൃത്യമായി നൽകി ‘Submit’ ക്ലിക്ക് ചെയ്യുക.

ലൈസൻസ് ഉടമയുടെ വിവരങ്ങൾ സ്‌ക്രീനിൽ തെളിയുമ്പോൾ അത് ശരിയാണെന്ന് ഉറപ്പുവരുത്തി ‘Proceed’ നൽകുക.

അതിനുശേഷം പുതിയ മൊബൈൽ നമ്പറും, നമ്പർ മാറ്റുന്നതിനുള്ള കാരണവും നൽകി സമർപ്പിക്കുക.

പുതിയ മൊബൈൽ നമ്പറിലേക്ക് വരുന്ന ഒരു പ്രാവശ്യത്തെ ഒ.ടി.പി രേഖപ്പെടുത്തി സ്ഥിരീകരിക്കുന്നതോടെ അപ്‌ഡേഷൻ പ്രക്രിയ പൂർത്തിയാകും

ഓൺലൈൻ വഴി അപ്‌ഡേഷൻ സാധിക്കാത്തവർ മാത്രം ആർ.ടി.ഒ ഓഫീസുകളെ സമീപിച്ചാൽ മതിയാകും.

 

സംശയങ്ങൾക്കും ഔദ്യോഗിക വിവരങ്ങൾക്കുമായി മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ മാത്രം ശ്രദ്ധിക്കണമെന്നും അനാവശ്യമായി പ്രചരിക്കുന്ന വാട്സ്ആപ്പ് സന്ദേശങ്ങൾ വിശ്വസിക്കരുതെന്നും എം.വി.ഡി വ്യക്തമാക്കി.

Get more updates from Pudukad News on Google