"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനുള്ള സർക്കാർ ഉദ്യമത്തിന് പിന്തുണ വാഗ്ദാനം ചെയ്ത് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ

September 24, 2026
Share this post to
🌐 Select your Language:

Current: മലയാളം

കോട്ടയം: സംസ്ഥാനത്ത് വർധിച്ച് വരുന്ന വാഹനാപകടങ്ങൾ കുറയ്ക്കുന്നതിന് വേണ്ടി സർക്കാർ തുടക്കമിടുന്ന ബോധവത്ക്കരണ പരിപാടികൾക്ക് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ പൂർണ പിന്തുണ വാ​ഗ്​ദാനം ചെയ്തു. 

മുഖ്യമന്ത്രി വി.ഡി.സതീശന്റെ പ്രഖ്യാപനത്തെ പൊതുസമൂഹം പ്രതീക്ഷയോടെയാണ് കാണുന്നത്. സർക്കാർ കണക്കുകൾ പ്രകാരം 2025 ൽ 3733 ജീവനുകളാണ് നിരത്തിൽ പൊലിഞ്ഞത്. 56,922 പേർക്ക് പരിക്കേറ്റു. 2026 ജൂലൈ വരെ 2319 പേർക്ക് ജീവൻ നഷ്ടമായി. 

അശ്രദ്ധയും, അമിതവേ​ഗവും, ലഹരി ഉപയോ​ഗവുമെല്ലാം കാരണങ്ങളാണ്. കർശനമായ നിയമ നടപടികളിലൂടെയും, റോഡ് സുരക്ഷാ ക്യാമ്പയിനുകളിലൂടെയും അപകടങ്ങൾ ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കും. 

കഴിഞ്ഞദിവസം കോട്ടയത്ത് നടന്ന മലങ്കര നസ്രാണി യുവജന സം​ഗമത്തിൽവെച്ച് മലങ്കരസഭ ഈ വിഷയം  ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. 

ആറൻമുളയിൽ വാഹനാപകടത്തിൽ ജീവൻനഷ്ടമായ ഡീക്കൻ ആഷേർ ഷാജിയുടെ മരണം ചൂണ്ടിക്കാട്ടി ഡോ.​ഗീവർ​ഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തായാണ് ആഭ്യന്തരമന്ത്രിയെ സമീപിച്ചത്. 

വർധിച്ച് വരുന്ന റോഡ് അപകടങ്ങൾ കുറയ്ക്കാൻ ​വിവിധ വകുപ്പുകൾ യോജിച്ചുള്ള പ്രവർത്തനമുണ്ടാകുമെന്ന് അദ്ദേഹം സഭയ്ക്ക് ഉറപ്പ് നൽകിയിരുന്നു. 

Get more updates from Pudukad News on Google