"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിന്‍റെ ആഭിമുഖ്യത്തില്‍ എൻ.വി ഗോപാലൻ അനുസ്മരണം സംഘടിപ്പിച്ചു

September 24, 2026
Share this post to
🌐 Select your Language:

Current: മലയാളം

ആമ്പല്ലൂര്‍: ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് എൻ.വി.ഗോപാലൻ്റ നിര്യാണത്തിൽ ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് അനുസ്മരണ യോഗം നടത്തി. 

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ജി.രഞ്ജിത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡണ്ട് ഷീലാ സത്യൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.

മുൻ മെമ്പർ കെ.ജെ.ജോസഫ്, ആസുത്രണ സമിതി ഉപാധ്യക്ഷൻ കെ.എ.മുകുന്ദൻ, ബ്ലോക്ക് പഞ്ചായത്തംഗം സി.ആർ.ദിലീപ് കുമാർ, രാഷ്ട്രീയ നേതാക്കളായ കെ.പി.ഷാജഹാൻ, സുമയ്യ ഹസൻ, ശശി പാലോത്ത്, സുരേഷ് കുമാർ, വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡണ്ട് മോൻസി.സി.വി. തുടങ്ങിയവർ സംസാരിച്ചു.

Get more updates from Pudukad News on Google