പഴകിയ ഭക്ഷണം പിടികൂടി, പക്ഷേ, സ്ഥാപനങ്ങളുടെ പേര് മറച്ചുവെച്ച് ഏറ്റുമാനൂര്‍ നഗരസഭ; ഏറ്റുമാനൂരില്‍ മാത്രമല്ല എവിടെ പരിശോധന നടന്ന് ക്രമക്കേട് കണ്ടെത്തിയാലും ഒരു തദ്ദേശ സ്ഥാപനവും പേരു വിവരങ്ങള്‍ പുറത്തുവിടില്ല. തുച്ഛമായ തുക പിഴയായി ഈടാക്കി ദിവസങ്ങള്‍ക്കകം സ്ഥാപനങ്ങള്‍ വീണ്ടും തുറക്കാന്‍ അനുമതി നല്‍കുകയും ചെയ്യും
Current: മലയാളം

കോട്ടയം: ഏറ്റുമാനൂര്‍ നഗരപരിധിയില്‍ നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ വിവിധ ഹോട്ടലുകളില്‍ നിന്നു പഴകിയ ഭക്ഷണം പിടിച്ചെടുത്തു.
എന്നാല്‍ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ സ്ഥാപനങ്ങളുടെ പേരുകള്‍ പുറത്തുവിടാന്‍ നഗരസഭ തയ്യാറാകാത്തതു വ്യാപക പ്രതിഷേധത്തിന് ഇടയാക്കുന്നു.
ഏറ്റുമാനൂരില്‍ മാത്രമല്ല എവിടെ പരിശോധന നടന്നു ക്രമക്കേട് കണ്ടെത്തിയാലും ഒരു തദ്ദേശ സ്ഥാപനവും പേരു വിവരങ്ങള്‍ പുറത്തുവിടില്ല. കഴിഞ്ഞിടയ്ക്കു കോട്ടയം നഗരസഭയ്‌ക്കെതിരെയും പേരു പുറത്തുവിടുന്നില്ലെന്ന സമാന ആക്ഷേപം ഉയര്‍ന്നിരുന്നു.
പൊതുജനങ്ങളുടെ ആരോഗ്യത്തിനു ഭീഷണിയാകുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് അധികൃതര്‍ സ്വീകരിക്കുന്നതെന്ന ആക്ഷേപമാണു ശക്തമാകുന്നത്.
ശുചിത്വ മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന ഹോട്ടലുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിന് പകരം, തുച്ഛമായ തുക പിഴയായി ഈടാക്കി ദിവസങ്ങള്‍ക്കകം സ്ഥാപനങ്ങള്‍ വീണ്ടും തുറക്കാന്‍ അനുമതി നല്‍കുന്ന രീതിയാണ് നിലവിലുള്ളത്.
ഇത് വ്യാപാരികള്‍ക്ക് ഒരു തരം ഭയമില്ലായ്മ വളര്‍ത്താന്‍ മാത്രമേ സഹായിക്കൂ എന്നു നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു.
ഹോട്ടലുകള്‍ക്കു റേറ്റിങ് വേണമെന്ന ആവശ്യം ശക്തം ക്രമക്കേടുകള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍, ഭക്ഷണശാലകളുടെ ഗുണനിലവാരവും ശുചിത്വവും മുന്‍നിര്‍ത്തി തദ്ദേശ സ്ഥാപനങ്ങള്‍ അവയ്ക്ക് കൃത്യമായ ‘റേറ്റിങ്’ അഥവാ ഗ്രേഡിംഗ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
നിലവില്‍ റേറ്റിങ് സംവിധാനം ഉണ്ടെങ്കിലും നിര്‍ജീവമാണ്.
ഹോട്ടലുകളുടെ മുന്‍വശത്ത് അവയുടെ ഗുണനിലവാരം വ്യക്തമാക്കുന്ന റേറ്റിങ് ബോര്‍ഡുകള്‍ നിര്‍ബന്ധമാക്കണം
. കഴിക്കുന്ന ഭക്ഷണം സുരക്ഷിതമാണോ എന്ന് അറിയാനുള്ള അവകാശം ഉപഭോക്താക്കള്‍ക്കുണ്ട്.
തുടര്‍ച്ചയായി ക്രമക്കേട് കാണിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുകയും പേരുകള്‍ പരസ്യപ്പെടുത്തുകയും വേണം.
പൊതുജനാരോഗ്യത്തിനു മുന്‍ഗണന നല്‍കി, ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നാണ് ജനങ്ങുടെ ആവശ്യം.




