"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

തിരുവോണം ബമ്പർ നറുക്കെടുപ്പ് നാളെ: 90 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞു; റെക്കോർഡ് വിൽപ്പന! | Thiruvonam Bumper

September 25, 2026
Share this post to
🌐 Select your Language:

Current: മലയാളം

Thiruvonam Bumper

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ BR-111 ലോട്ടറിയുടെ ടിക്കറ്റുകൾ പൂർണ്ണമായും വിറ്റഴിഞ്ഞ് ചരിത്രം സൃഷ്ടിച്ചു. നാളെ ഉച്ചയ്ക്ക് 2 മണിക്ക് നറുക്കെടുപ്പ് നടക്കാനിരിക്കെ, അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞതായി ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അറിയിച്ചു.(Thiruvonam Bumper BR 111 Record Sales All Tickets Sold Draw Tomorrow)

500 രൂപ വിലയുള്ള ടിക്കറ്റുകളുടെ വിൽപ്പനയിൽ 20,95,300 ടിക്കറ്റുകൾ വിറ്റഴിച്ച പാലക്കാട് ജില്ലയാണ് മുന്നിൽ. തൃശൂർ (10,62,000), തിരുവനന്തപുരം (8,64,100) ജില്ലകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയപ്പോൾ, ഏറ്റവും കുറഞ്ഞ വിൽപ്പന രേഖപ്പെടുത്തിയത് കാസർഗോഡാണ് (2,71,400). TA, TB, TC, TD, TE, TG, TH, TJ, TK, TL എന്നീ 10 സീരീസുകളിലാണ് ടിക്കറ്റുകൾ പുറത്തിറക്കിയിട്ടുള്ളത്.

നാളെ ഉച്ചയ്ക്ക് 1.30-ന് ഗോർഖി ഭവനിൽ നടക്കുന്ന ചടങ്ങിൽ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്യും. പൂജ ബമ്പർ 2026-ന്റെ പ്രകാശനവും ചടങ്ങിൽ നിർവ്വഹിക്കും. ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അധ്യക്ഷത വഹിക്കും.

ഒന്നാം സമ്മാനം: 30 കോടി രൂപ

രണ്ടാം സമ്മാനം: 1 കോടി രൂപ വീതം (20 പേർക്ക്)

മൂന്നാം സമ്മാനം: 25 ലക്ഷം രൂപ വീതം (20 പേർക്ക്)

നാലാം സമ്മാനം: 5 ലക്ഷം രൂപ വീതം (10 പേർക്ക്)

അഞ്ചാം സമ്മാനം: 2 ലക്ഷം രൂപ വീതം (10 പേർക്ക്)

സമാശ്വാസ സമ്മാനം: 5 ലക്ഷം രൂപ വീതം (9 പേർക്ക്)

കൂടാതെ 5,000, 2,000, 1,000, 500 രൂപ വീതമുള്ള ആയിരക്കണക്കിന് മറ്റ് സമ്മാനങ്ങളുമുണ്ട്.

ആകെ 125.54 കോടി രൂപയാണ് സമ്മാനത്തുകയായി നൽകുന്നത്. 10,000 രൂപയ്ക്ക് മുകളിലുള്ള സമ്മാനങ്ങൾക്ക് 10% ഏജന്റ് കമ്മീഷനും തുടർന്ന് 30% ആദായനികുതിയും കുറച്ചുള്ള തുകയാണ് വിജയികൾക്ക് ലഭിക്കുക. സമ്മാനാർഹർ നിർദ്ദിഷ്ട രേഖകൾ സഹിതം തിരുവനന്തപുരത്തെ ലോട്ടറി ഡയറക്ടറേറ്റിലോ ജില്ലാ ലോട്ടറി ഓഫീസുകളിലോ 90 ദിവസത്തിനകം ടിക്കറ്റ് സമർപ്പിക്കണം. തട്ടിപ്പുകൾക്കെതിരെ ഭാഗ്യക്കുറി വകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സമ്മാനം ലഭിച്ചെന്ന പേരിൽ ഫോൺ വഴിയോ സന്ദേശങ്ങൾ വഴിയോ വരുന്ന അക്കൗണ്ട് വിവരങ്ങൾ, ഒ.ടി.പി, ബാങ്കിംഗ് രഹസ്യവിവരങ്ങൾ എന്നിവ അപരിചിതരുമായി പങ്കുവെക്കരുതെന്ന് ഡയറക്ടർ മുന്നറിയിപ്പ് നൽകി.

Story Summary

The Kerala State Lotteries department achieved a record sale of all 90 lakh tickets for the Thiruvonam Bumper BR-111, with the draw scheduled for tomorrow at 2 PM. Offering a first prize of Rs 30 crore and total prize money worth Rs 125.54 crore, the highest sales were recorded in the Palakkad district.

Get more updates from Pudukad News on Google