"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

മഹാരാഷ്ട്ര കടുത്ത വരൾച്ചയിലേക്ക്: സംസ്ഥാനത്തെ 74 ശതമാനം പ്രദേശങ്ങളെയും വരൾച്ച ബാധിതമായി പ്രഖ്യാപിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാർ; ആകെയുള്ള 358 താലൂക്കുകളിൽ 265 എണ്ണവും കടുത്ത കുടിവെള്ള-കൃഷി പ്രതിസന്ധിയിൽ; എൽ നിനോ തിരിച്ചടിയായതോടെ മഴയിൽ വൻ കുറവ്; സോയാബിനും പരുത്തിയും അടക്കമുള്ള ഖരീഫ് വിളകൾ പൂർണ്ണമായി നശിച്ചതോടെ തെരുവിൽ പ്രക്ഷോഭവുമായി കർഷകർ

September 26, 2026
Share this post to
🌐 Select your Language:

Current: മലയാളം

മുംബൈ: മഹാരാഷ്ട്രയിലെ ആകെയുള്ള 358 താലൂക്കുകളില്‍ 265 എണ്ണത്തിനെയും വരള്‍ച്ച ബാധിത പ്രദേശങ്ങളായി സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 


സംസ്ഥാന ഭൂപ്രദേശത്തിന്റെ 74 ശതമാനവും വരള്‍ച്ചയുടെ പിടിയിലാണെന്ന് വ്യക്തമാക്കുന്നതാണ് പുറത്തിറക്കിയ ഉത്തരവ്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വരള്‍ച്ചാ ബാധിത പ്രദേശങ്ങളില്‍ നടത്തിയ സന്ദര്‍ശനത്തിന് ശേഷമാണ് പ്രഖ്യാപനം.


ജൂലൈ മാസത്തിന് ശേഷം മഴ ലഭിക്കാത്ത ധാരശിവ്, ബീഡ് എന്നീ ജില്ലകളിലെ കര്‍ഷകരുടെ കൃഷിയും കുടിവെള്ളവും കന്നുകാലികളുടെ സംരക്ഷണവും വന്‍ പ്രതിസന്ധിയിലാണ്.

എല്‍ നിനോ പ്രതിഭാസത്തെ തുടര്‍ന്ന് സംസ്ഥാനത്തുടനീളം ഇത്തവണ 18.8 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയത്. മറാഠ്വാഡ മേഖലയില്‍ 30 ശതമാനത്തിലധികം മഴയുടെ കുറവുണ്ടായി. അമരാവതി, സോലാപൂര്‍, ലാത്തൂര്‍ തുടങ്ങിയ ആറ് ജില്ലകളില്‍ 40 മുതല്‍ 50 ശതമാനം വരെ മഴ കുറഞ്ഞു. 


ഇതോടെ സോയാബിന്‍, പരുത്തി, ചോളം, ചെറുപയര്‍ തുടങ്ങിയ ഖരീഫ് വിളകള്‍ വ്യാപകമായി നശിച്ചു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് സെപ്റ്റംബര്‍ 16-ന് കര്‍ഷകര്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ചിരുന്നു.


കൃഷിനാശം സംഭവിച്ച സ്ഥലങ്ങളില്‍ ഉടന്‍ സര്‍വേ നടത്തുമെന്നും അര്‍ഹമായ ധനസഹായം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

Get more updates from Pudukad News on Google