‘നിന്നെയല്ല നിൻ്റെയച്ഛനെ നോക്കുന്നു എന്ന തരത്തിലാണ് വീണയ്‌ക്കെതിരായ മാസപ്പടി കേസ്, LDFനെതിരായ നീക്കം, തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിശ്വാസ്യത നഷ്ടപ്പെട്ടു’: പിണറായി വിജയൻ ആലപ്പുഴയിൽ | Pinarayi Vijayan

Current: മലയാളം

ആലപ്പുഴ: മാസപ്പടി കേസുമായി ബന്ധപ്പെട്ട് തനിക്കും മകൾ വീണാ വിജയനും എതിരെയുണ്ടാകുന്ന നീക്കങ്ങൾ പൂർണ്ണമായും രാഷ്ട്രീയ പകപോക്കലാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആലപ്പുഴയിൽ നടന്ന ജില്ലാ വിശാല സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നിലൂടെ ഇടത് മുന്നണിയെയും പാർട്ടിയെയും തകർക്കാനാണ് ചിലർ ശ്രമിക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു.(Pinarayi Vijayan heavily criticized the central government and opposition)
ഇതിന് പിന്നിൽ ബി.ജെ.പി-ആർ.എസ്.എസ് അജണ്ടയാണെന്നും ഇതിൽ കോൺഗ്രസ് പങ്കാളിയാകുകയാണെന്നും അദ്ദേഹം പറഞ്ഞു. ചെയ്യുന്ന സേവനങ്ങൾക്ക് മാത്രമാണ് എക്സാലോജിക് കമ്പനിക്ക് തുക ലഭിച്ചത്. “നിന്നെയല്ല, നിന്റെ അച്ഛനെയാണ് ലക്ഷ്യം വയ്ക്കുന്നത്” എന്ന രീതിയിലാണ് വീണയ്ക്കെതിരായ നീക്കങ്ങൾ നടക്കുന്നത്. മുൻപും പല ഘട്ടങ്ങളിലും ഇത്തരം നീക്കങ്ങളെ അതിജീവിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കേരളത്തിൽ സർക്കാരിന്റെ ജനക്ഷേമ നയങ്ങൾ തകർക്കാൻ ഗവർണറെ മുന്നിൽനിർത്തി കേന്ദ്രം ഒത്തുകളിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കരുവന്നൂർ വിഷയത്തിലടക്കം സഹകരണ പ്രസ്ഥാനങ്ങളെയും പാർട്ടിയുടെ ജില്ലാ സെക്രട്ടറിമാരെയും കേസിൽ പ്രതിയാക്കാൻ ശ്രമിക്കുന്നത് എന്ത് ന്യായത്തിന്റെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം ചോദിച്ചു. രാഷ്ട്രീയ പാർട്ടികളെ കേസിൽ പ്രതികളാക്കുന്നത് കേട്ടു കേൾവിയുണ്ടോ. കരുവന്നൂരിൽ അതാണ് കണ്ടത്. പാർട്ടിയുടെ ജില്ലാ സെക്രട്ടറിമാരെയെല്ലാം പ്രതികളാക്കുന്നത് എന്ത് ന്യായമാണെന്നും പിണറായി ചോദിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷൻ, സെൻസസ്, മണ്ഡല പുനർനിർണയം തുടങ്ങിയ വിഷയങ്ങളിലും കേന്ദ്ര സർക്കാരിനെതിരെ അദ്ദേഹം കടുത്ത വിമർശനമുന്നയിച്ചു. മുൻപെങ്ങുമില്ലാത്ത വിധം രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തകർന്നിരിക്കുകയാണ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നു. ജനസംഖ്യാ നിയന്ത്രണം കാര്യക്ഷമമായി നടപ്പാക്കിയ കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് മണ്ഡല പുനർനിർണയം വഴി പ്രതിനിധികളുടെ എണ്ണം കുറയുന്ന സാഹചര്യം ഉണ്ടാകരുത്. ഇത് വലിയ അനീതിയാണെന്നും, കേന്ദ്രത്തിന്റെ ഇത്തരം ആർ.എസ്.എസ് അജണ്ടകൾക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് ഇടത് മുന്നണി ആഹ്വാനം നൽകിയിട്ടുണ്ടെന്നും പിണറായി വിജയൻ വ്യക്തമാക്കി.
Story Summary
Pinarayi Vijayan heavily criticized the central government and opposition during the Alappuzha district broad committee meeting, claiming the Exalogic monthly payment case is a political vendetta targeting him and his daughter to weaken the party. He also accused the Election Commission of losing credibility and criticized central policies aligned with RSS agendas.




