"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

യുവ വോട്ടർമാരുടെ രജിസ്ട്രേഷൻ തടസ്സപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണത്തിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആക്രമണം കടുപ്പിച്ച് കോൺഗ്രസ്: ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാർ വോട്ടർ ഫോമിൽ വരുത്തിയത് ഭരണഘടനാ വിരുദ്ധമായ മാറ്റങ്ങളെന്ന് ജയറാം രമേശ്; വിവാദങ്ങൾ ഉയർന്നതോടെ കോളേജുകളിൽ തിടുക്കത്തിൽ പ്രത്യേക വോട്ടർ രജിസ്ട്രേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കാൻ ഇ.സി.ഐ ഉത്തരവിട്ടു

September 26, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഡല്‍ഹി: ആദ്യമായി വോട്ട് ചെയ്യുന്ന യുവ വോട്ടര്‍മാരെ തടയാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബോധപൂര്‍വ്വം നിയമവിരുദ്ധ നടപടികള്‍ കൈക്കൊള്ളുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്ത്. ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ജ്ഞാനേഷ് കുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ഉന്നയിച്ചത്. 


വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള ഫോം 6-ല്‍ പുതിയ നിബന്ധനകള്‍ ഉള്‍പ്പെടുത്തി ജനറേഷന്‍ ഇസഡ് യുവ വോട്ടര്‍മാര്‍ക്ക് കമ്മീഷന്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.


അപേക്ഷകരുടെ മാതാപിതാക്കളോ മുത്തശ്ശീ മുത്തശ്ശന്മാരോ മുന്‍പത്തെ പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കലില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്ന ചോദ്യം അനാവശ്യമായി ഉള്‍പ്പെടുത്തിയത് നിയമവിരുദ്ധവും അധികാരപരിധി ലംഘിക്കലുമാണെന്ന് ജയറാം രമേശ് ‘എക്‌സ്’ പ്ലാറ്റ്ഫോമില്‍ കുറിച്ചു.

 1950-ലെ ജനപ്രാതിനിധ്യ നിയമപ്രകാരം ഫോമുകളില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാരിന് മാത്രമേ അധികാരമുള്ളൂവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.


വിഷയം വിവാദമായതോടെ പരിഭ്രാന്തിയിലായ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സെപ്റ്റംബര്‍ 29, 30 തീയതികളില്‍ ഡല്‍ഹിയിലെ കോളേജുകളിലും സര്‍വകലാശാലകളിലും പ്രത്യേക വോട്ടര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ തിടുക്കത്തില്‍ ഉത്തരവിറക്കിയതായും കോണ്‍ഗ്രസ് ആരോപിച്ചു. 


കമ്മീഷന്‍ എടുത്ത നിയമവിരുദ്ധവും ഏകപക്ഷീയവുമായ ഈ മാറ്റം പിന്‍വലിക്കണമെന്ന് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ തന്നെ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജയറാം രമേശ് അവകാശപ്പെട്ടു. 

പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും നിര്‍ദ്ദേശപ്രകാരമാണ് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഇത്തരം നിയമവിരുദ്ധ നടപടികള്‍ സ്വീകരിക്കുന്നതെന്നും യുവ വോട്ടര്‍മാര്‍ക്ക് തടസ്സമില്ലാതെ വോട്ടവകാശം ഉറപ്പാക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

 

Get more updates from Pudukad News on Google