ഐ.ഡി.എസ്.എഫ്.എഫ്.കെ: അനുമതി നിഷേധിച്ച 24 ചിത്രങ്ങൾക്ക് കൂടി കേന്ദ്രത്തിൻ്റെ അനുമതി | IDSFFK 2026

Current: മലയാളം

തിരുവനന്തപുരം: 18-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയിൽ (IDSFFK) പ്രദർശനാനുമതി നിഷേധിക്കപ്പെട്ട 31 ചിത്രങ്ങളിൽ 24 ചിത്രങ്ങൾക്ക് കൂടി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അനുമതി നൽകി. എല്ലാ ചിത്രങ്ങൾക്കും അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നിയമനടപടി സ്വീകരിക്കുകയും കേന്ദ്രത്തിന് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.(IDSFFK 2026 Ministry Grants Permission To 24 Banned Films)
കേസിൽ കോടതി ഇന്ന് വാദം കേൾക്കാനിരിക്കെയാണ് ഈ നിർണ്ണായക തീരുമാനം. ഹ്രസ്വചിത്ര മത്സരവിഭാഗത്തിലെ ‘ഗ്ലോബ്’, ‘ഭിന്തീല പാത്ത്’, ‘എ ഹാൻഡ്‌ഷേക്ക്’, ഫോക്കസ് വിഭാഗത്തിലെ ‘മദർ ടങ്’, ‘അൺസ്ട്രങ്’, ‘ചാപ്റ്റർ ടു’ എന്നീ ചിത്രങ്ങൾക്കും അന്താരാഷ്ട്ര വിഭാഗത്തിലെ ‘ബേർഡ്‌സ് ഓഫ് വാർ’, ‘ഇൻസൈഡ്’, ‘മെലാറ്റോണിൻ’, ‘റാഹ’, ‘മെമ്മറീസ് ഓഫ് എ വിൻഡോ’, ‘പുട്ട് യുവർ സോൾ ഓൺ യുവർ ഹാൻഡ് ആൻഡ് വാക്ക്’, ‘മൈ ഫാദർ ആൻഡ് ഖദ്ദാഫി’, ‘സൈലൻസ്ഡ്’, ‘ലാൻഡ് മാർക്‌സ്’, ‘ദ മാച്ച്’, ‘കവർ-അപ്പ്’, ‘ഫിഫ്റ്റി എയ്റ്റ്ത്ത്’, ‘ഷോട്ട് റിവേഴ്‌സ് ഷോട്ട്’ എന്നിവയ്ക്കുമാണ് പുതുതായി അനുമതി ലഭിച്ചത്.
കൂടാതെ ഫെസ്റ്റിവൽ വിന്നേഴ്‌സ് വിഭാഗത്തിൽപ്പെട്ട ‘ഗൈഡഡ് ടൂർ’, ‘റിഹേഴ്‌സൽസ് ഫോർ എ റെവല്യൂഷൻ’, ‘വൺ ഇൻ എ മില്യൺ’, നേപ്പാളിൽ നിന്നുള്ള ‘ബാൻഡ്-എയ്ഡ്‌സ്’ എന്നീ ചിത്രങ്ങളും പ്രദർശിപ്പിക്കാം. അനുമതി ലഭിച്ച ചിത്രങ്ങൾ മേളയുടെ മൂന്നാം ദിവസം മുതൽ പ്രദർശിപ്പിച്ചു തുടങ്ങും.
Story Summary
The Union Ministry of Information and Broadcasting granted permission to 24 out of the 31 restricted films for screening at the 18th IDSFFK. The decision came after the Kerala State Chalachitra Academy initiated legal proceedings against the initial screening ban.




