വാഹന പരിശോധനയ്ക്കിടെ എസ്ഐയെ ആക്രമിച്ചെന്ന് പരാതി; യുവാവ് അറസ്റ്റിൽ | Perunad SI attack

Current: മലയാളം

പത്തനംതിട്ട: വാഹന പരിശോധനയ്ക്കിടെ പെരുനാട് പൊലീസ് സ്റ്റേഷനിലെ എസ്ഐയെ ആക്രമിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ (Perunad SI attack). കട്ടച്ചിറ സ്വദേശി നിതിൻ രാജ് (27) ആണ് അറസ്റ്റിലായത്. പെരുനാട് എസ്എച്ച്ഒയും സബ് ഇൻസ്പെക്ടറുമായ മിഥുൻ അശോകിനെ ആക്രമിച്ച് മൂക്കിന് പരിക്കേൽപ്പിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്തെന്നാണ് പൊലീസ് പറയുന്നത്.
വെള്ളിയാഴ്ച വൈകിട്ട് ആറിന് ശേഷമാണ് കേസിനാസ്പദമായ സംഭവം. പെരുനാട് മേഖലയിൽ പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെ സ്കൂട്ടറിലെത്തിയ നിതിൻ രാജിനെ പൊലീസ് സംഘം പരിശോധിച്ചു. ഇയാൾ മദ്യപിച്ചാണ് വാഹനം ഓടിച്ചിരുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്ന് തുടർനടപടികൾക്കായി പരിശോധന നടത്തിയതിനിടെയാണ് സംഘർഷമുണ്ടായതെന്ന് പൊലീസ് അറിയിച്ചു.
ഇതിനിടെ പ്രകോപിതനായ പ്രതി എസ്ഐയുടെ മൂക്കിൽ ഇടിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്തെന്നാണ് പൊലീസ് ആരോപണം. തുടർന്ന് എസ്ഐയുടെ മൊഴി പെരുനാട് പൊലീസ് സ്റ്റേഷനിൽ രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു.
പെരുനാട് സിഐ സുരേഷ് കുമാർ ആർ, എസ്ഐമാരായ മിഥുൻ അശോക്, സണ്ണി, എഎസ്ഐ അഭിലാഷ്, എസ്സിപിഒമാരായ ലാൽ, സുമേഷ്, സിപിഒമാരായ വിജേഷ്, അരവിന്ദാക്ഷൻ, നിധീഷ്, അക്ഷയ്, സേതുകൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
റാന്നി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ നിതിൻ രാജിനെ റിമാൻഡ് ചെയ്തു.
Story Summary: A 27-year-old man was arrested in Pathanamthitta for allegedly assaulting a police sub-inspector during a vehicle inspection in Perunad. Police said the accused punched the officer on the nose and tore his uniform before being arrested and remanded.




