അയർലൻഡിൽ ഓഡി–വോൾഗസ്വാജൻ കാറുകൾ തിരികെ വിളിച്ചു; പ്രധാനമായും മൂന്ന് മോഡലുകൾ; നിങ്ങളുടെ കാർ ഉണ്ടോ എന്ന് പരിശോധിച്ചോ?

Current: മലയാളം

സ്റ്റിയറിങ് സംവിധാനത്തിലെ ഒരു ബോൾട്ടിന് തുരുമ്പ് പിടിച്ച് തകരാനുള്ള സാധ്യതയെ തുടർന്ന് വോൾഗസ്വാജൻ, ഓഡി വാഹനനിർമ്മാതാക്കൾ ലോകവ്യാപകമായി ചില മോഡലുകൾ തിരികെ വിളിച്ചു. അയർലണ്ടിലും കാറുകൾ തിരികെ വിളിച്ചിട്ടുണ്ട്. പ്രധാനമായും മൂന്ന് മോഡലുകളാണ് തിരികെ വിളിച്ചിട്ടുള്ളത്. മൊത്തം 2.86 മില്യൺ വാഹനങ്ങൾ ആണ് ആഗോള തലത്തിൽ തിരികെ വിളിക്കപ്പെട്ടിട്ടുള്ളത്.
ബോൾട്ട് തകരുകയാണെങ്കിൽ സ്റ്റിയറിങ് നിയന്ത്രണം നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാലാണ് മുൻകരുതൽ നടപടിയായി വാഹനങ്ങൾ പരിശോധിച്ച് ആവശ്യമായ ഭാഗം മാറ്റുന്നത്. ഇതുവരെ ഈ തകരാറുമായി ബന്ധപ്പെട്ട അപകടങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ജർമൻ മോട്ടോർ വാഹന അതോറിറ്റിയായ കെ ബി എ അറിയിച്ചു.
വോൾഗസ്വാജൻ വിഭാഗത്തിൽ ഗോൾഫ്, ഗോൾഫ് വരിന്റ്, റിഗ്യൻ, ടൂർൻ, കേഡ്ഡിഎന്നീ മോഡലുകളാണ് തിരികെ വിളിക്കുന്നത്. ഈ മോഡലുകളുടെ 2013 സെപ്റ്റംബർ മുതൽ 2024 ജൂലൈ വരെ കാലഘട്ടത്തിൽ നിർമ്മിച്ച ബാച്ചിലെ ചില കാറുകളാണ് തിരികെ വിളിക്കുന്നത്.ഓഡി വിഭാഗത്തിൽ ക്യു3 മോഡലാണ് ഉൾപ്പെട്ടിരിക്കുന്നത്; 2017 ഒക്ടോബർ മുതൽ 2024 മേയ് വരെ നിർമ്മിച്ച ക്യു3 വാഹനങ്ങളാണ് ആഗോളതലത്തിലും അയർലണ്ടിലും തിരികെ വിളിക്കുന്നത്.
ആഗോളതലത്തിൽ തിരികെ വിളിക്കുന്ന വാഹനങ്ങളുടെ എണ്ണം വളരെ വലുതാണെങ്കിലും, അയർലൻഡിൽ വിറ്റ വാഹനങ്ങൾ പരിമിത എണ്ണം മാത്രമാണ് തിരികെ വിളിക്കപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ കാലഘട്ടത്തിൽ ഇറങ്ങിയ എല്ലാ കാറുകളും തിരികെ വിളിക്കുന്നില്ല എന്നും ആ കാലഘട്ടത്തിൽ ഇറങ്ങിയ ബാച്ചുകളിലെ ഏതാനും ചില കാറുകളിൽ മാത്രമാണ് അപാകത കണ്ടെത്തിയിട്ടുള്ളത് എന്നുമാണ് അധികൃതർ വ്യക്തമാക്കുന്നത് .
നിങ്ങളുടെ വാഹനം ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അറിയുന്നതിന് വേണ്ടി വാഹനത്തിന്റെ വിഐഎൻ /ചാസിസ് നമ്പർ ഉപയോഗിച്ചാണ് കൃത്യമായി പരിശോധിക്കേണ്ടത്. അയർലൻഡിലെ റോഡ് സേഫ്റ്റി അതോറിറ്റിയുടെ 2026 റീകോൾ പട്ടികയും വോൾഗസ്വാജൻ ഗ്രൂപ്പ് അയർലണ്ട് നടത്തുന്ന വിവിധ ഓഡി, വോൾഗസ്വാജൻ റീ കോൾസ് പട്ടികയും പരിശോധിച്ചു വാഹനം ഉൾപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്നറിയാം .
ഓഡി ഉടമകൾക്ക് AudiCheck.ie വഴി വാഹനത്തിന്റെ രജിസ്ട്രേഷൻ/ചാസിസ് വിവരങ്ങൾ ഉപയോഗിച്ച് ഔട്ട്സ്റ്റാൻഡിങ് റീകോൾസ് അല്ലെങ്കിൽ ക്യാമ്പയിജിൻസ് പരിശോധിക്കാം. ഓഡി അയർലണ്ട് തന്നെ ഈ സേവനം വഴി വാഹനത്തിന്റെ റീകോൾസ് സ്റ്റാറ്റസ് പരിശോധിക്കാമെന്ന് വ്യക്തമാക്കുന്നു.
വോൾഗസ്വാജൻ ഉടമകളും തങ്ങളുടെ വാഹനത്തിന് ബാധകമായ recall ഉണ്ടോയെന്ന് വോൾഗസ്വാജൻ അയർലണ്ടുമായി ബന്ധപ്പെട്ട് പരിശോധിക്കുന്നതാണ്.റീകോൾ ബാധകമായ വാഹനങ്ങളുടെ ഉടമകളെ ബന്ധപ്പെട്ട കമ്പനി നേരിട്ട് അറിയിക്കുകയും ആവശ്യമായ നടപടികൾ നിർദേശിക്കുകയും ചെയ്യുന്നതിനുള്ള പുരോഗമിക്കുന്നുണ്ട് എന്ന് വാഹന നിർമ്മാതാക്കൾ അറിയിച്ചിട്ടുണ്ട്.




