"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഇ-ടെൻഡർ വിവാദം: അന്വേഷണത്തിന് വിജിലൻസിനെ ചുമതലപ്പെടുത്തിയതായി മന്ത്രി കെ. മുരളീധരൻ | K Muraleedharan

September 27, 2026
Share this post to
🌐 Select your Language:

Current: മലയാളം

K Muraleedharan

തിരുവനന്തപുരം: ഇ-ടെൻഡറുമായി ബന്ധപ്പെട്ട വിവാദത്തിൽ ദേവസ്വം ബോർഡ് എടുത്ത തീരുമാനം നല്ല ഉദ്ദേശത്തോടെയാണെന്ന് കെ. മുരളീധരൻ. വിഷയത്തിൽ ദേവസ്വം ബോർഡിനെയല്ല, ചില ഉദ്യോഗസ്ഥരെയാണ് കുറ്റപ്പെടുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.(K Muraleedharan Supports Devaswom Board On E Tender Controversy Vigilance Probe Ordered)

ഇ-ടെൻഡർ നടപടികളിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ വിജിലൻസിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മൂന്ന് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മാസം 15-ന് മുൻപായി ബാക്കി നടപടികൾ പൂർത്തിയാക്കി വിഷയവുമായി ബന്ധപ്പെട്ട ആശങ്കകൾ പൂർണ്ണമായും പരിഹരിക്കും.

വിഷയത്തിൽ വിട്ടുവീഴ്ചയില്ലാത്ത ശക്തമായ നടപടിയുണ്ടാകുമെന്നും ദേവസ്വം ബോർഡിന്റെ തീരുമാനത്തിന് സർക്കാരിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും കെ. മുരളീധരൻ വ്യക്തമാക്കി. വിജിലൻസ് അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും തുടർനടപടികൾ കൈക്കൊള്ളുക.

Story Summary

K. Muraleedharan supported the Devaswom Board’s decision regarding the e-tender controversy, clarifying that its intentions were good and blaming certain officials for irregularities. He announced that a Vigilance probe has been ordered to report within three days, with all issues set to be resolved by the 15th.

Get more updates from Pudukad News on Google