"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ബാക്ക്പാക്കിലെ ഗിറ്റാറിനെ പിൻസീറ്റ് യാത്രക്കാരനായി തെറ്റിദ്ധരിച്ചു: ബെംഗളൂരുവിൽ സ്കൂട്ടർ യാത്രക്കാരന് AI ക്യാമറയുടെ വിചിത്ര പിഴ! | Bengaluru AI Traffic Camera

September 27, 2026
Share this post to
🌐 Select your Language:

Current: മലയാളം

Bengaluru AI Traffic Camera

ബെംഗളൂരു: ട്രാഫിക് നിയമലംഘനങ്ങൾ കൃത്യമായി പിടികൂടാനായി ബംഗളൂരു നഗരത്തിൽ സ്ഥാപിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ക്യാമറയ്ക്ക് അബദ്ധം പറ്റി. സ്കൂട്ടറിൽ പോവുകയായിരുന്ന യാത്രക്കാരന്റെ ഗിറ്റാർ കേസിനെ ‘ഹെൽമറ്റ് വയ്ക്കാത്ത പിൻസീറ്റ് യാത്രക്കാരനായി’ തെറ്റിദ്ധരിച്ച് ട്രാഫിക് പോലീസ് പിഴയടക്കാൻ ചല്ലാൻ അയച്ചു.(Bengaluru AI Traffic Camera Issues Fine For Guitar Case Mistaking It As Pillion Rider)

ഹെബ്ബാളിൽ നിന്നും ടിൻ ഫാക്ടറിയിലേക്ക് സ്വന്തം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സൗവിക് ദത്ത എന്ന വ്യക്തിക്കാണ് ഈ വിചിത്ര അനുഭവം നേരിട്ടത്. എ.ഐ ക്യാമറ എടുത്ത ചിത്രത്തോടൊപ്പം വാഹനം ഉടമയായ ഇദ്ദേഹത്തിന്റെ ഭാര്യയുടെ ഫോണിലേക്ക് ‘പിൻസീറ്റ് യാത്രക്കാരൻ ഹെൽമറ്റ് ധരിച്ചില്ല’ എന്ന് കാണിച്ച് സന്ദേശം എത്തുകയായിരുന്നു. തുടർന്ന് ക്യാമറയിൽ പതിഞ്ഞ ചിത്രമടക്കം സൗവിക് ദത്ത ബംഗളൂരു ട്രാഫിക് പോലീസിന്റെ ഔദ്യോഗിക എക്‌സ് (X) പേജിൽ പങ്കുവെക്കുകയും എ.ഐ സാങ്കേതികവിദ്യയുടെ പോരായ്മ ചൂണ്ടിക്കാട്ടി പിഴ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ തെറ്റ് തിരുത്തുന്നതിനായി ട്രാഫിക് ഓട്ടോമേഷൻ വിഭാഗവുമായി ബന്ധപ്പെടാൻ പോലീസ് നിർദ്ദേശിച്ചു. എ.ഐ സാങ്കേതികവിദ്യ തുടർച്ചയായി ഡാറ്റ ശേഖരിച്ചാണ് കൃത്യത കൈവരിക്കുന്നതെന്നും, ചില ഘട്ടങ്ങളിൽ സാങ്കേതിക പിഴവുകൾ സംഭവിക്കാമെന്നും മുതിർന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ സമ്മതിച്ചു. മുൻപും കുട്ടികൾക്കൊപ്പം യാത്ര ചെയ്യുമ്പോൾ ഇത്തരത്തിൽ തെറ്റായ ചലാനുകൾ വന്നിട്ടുണ്ടെന്നും, അപ്പീൽ നൽകിയാൽ തെറ്റ് പരിശോധിച്ചു തിരുത്തി നൽകുമെന്നും അധികൃതർ അറിയിച്ചു.

Story Summary

An AI-enabled traffic enforcement camera in Bengaluru wrongly issued a helmet violation challan to a scooterist by mistaking a guitar case strapped to his back for a pillion rider. Following the rider’s complaint on social media, Bangalore Traffic Police acknowledged the technical oversight and agreed to rectify the error.

Get more updates from Pudukad News on Google