ഷി – ട്രംപ് കൂടിക്കാഴ്ച: അറ്റ്ലാന്റാ സൂവിലേക്ക് ചൈനയിൽ നിന്നുള്ള രണ്ട് ഭീമൻ പാണ്ടകൾ എത്തിച്ചേർന്നു | 2 giant pandas from China

Current: മലയാളം

വാഷിംഗ്ടൺ : യു.എസ് – ചൈന ഭരണകൂടങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ധാരണയുടെ ഭാഗമായി ചൈനയിൽ നിന്നുള്ള രണ്ട് ഭീമൻ പാണ്ടകൾ ഞായറാഴ്ച രാവിലെ ജോർജിയയിലെ അറ്റ്ലാന്റയിൽ എത്തിച്ചേർന്നു. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി വാഷിംഗ്ടൺ ഡി.സിയിൽ നടന്ന മൂന്ന് ദിവസത്തെ ഉച്ചകോടിക്കിടെ, പാണ്ടകൾ ഉടൻ അറ്റ്ലാന്റയിലെത്തുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് പ്രഖ്യാപിച്ചിരുന്നു.(2 giant pandas from China arrive at Zoo Atlanta under ten year loan agreement)
ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ഭിന്നതകൾ പൂർണ്ണമായി പരിഹരിക്കപ്പെട്ടില്ലെങ്കിലും, സന്ദർശനത്തിലെ പ്രധാന സാമ്പത്തിക-സൗഹൃദ ധാരണകളിൽ ഒന്നായാണ് അറ്റ്ലാന്റ സൂവിലേക്കുള്ള പാണ്ട കൈമാറ്റം വിലയിരുത്തപ്പെടുന്നത്. 2024-ൽ അറ്റ്ലാന്റാ സൂവിലുണ്ടായിരുന്ന പാണ്ഡകളെ തിരികെ അയച്ചതിനെ തുടർന്ന് ഇവിടെ പാണ്ടകൾ ഉണ്ടായിരുന്നില്ല. ഏപ്രിലിൽ പുതിയ കരാർ പ്രഖ്യാപിച്ചിരുന്നെങ്കിലും തീയതികൾ നിശ്ചയിച്ചിരുന്നില്ല.
10 വർഷത്തെ ലീസിനാണ് ‘പിംഗ് പിംഗ്’, ‘ഫു ഷുവാങ്’ എന്നീ പാണ്ടകളെ അറ്റ്ലാന്റാ സൂവിലേക്ക് നൽകുന്നത്. ചൈനയിലെ ചെങ്ഡുവിൽ നിന്ന് പ്രത്യേക ഫെഡെക്സ് ബോയിംഗ് 777 വിമാനത്തിലാണ് ഇവയെ എത്തിച്ചത്. ഇതോടെ പാണ്ടകളുള്ള അമേരിക്കയിലെ മൂന്ന് മൃഗശാലകളിൽ ഒന്നായി അറ്റ്ലാന്റാ സൂ മാറി. 2020-ൽ ജനിച്ച ഇവ പ്രജനന കേന്ദ്രത്തിലായിരുന്നു വളർന്നത്. കണ്ണിന് ചുറ്റും കറുത്ത വട്ടങ്ങളുള്ള ആൺ പാണ്ടയാണ് പിംഗ് പിംഗ്; ഇത്തിരി മുന്നോട്ട് തള്ളിയ നെറ്റിയുള്ള പെൺ പാണ്ടയാണ് ഫു ഷുവാങ്. നയതന്ത്ര ബന്ധങ്ങൾ മെച്ചപ്പെടുത്താനും സൗഹൃദം പ്രകടിപ്പിക്കാനും ചൈന വർഷങ്ങളായി ഉപയോഗിക്കുന്ന ‘പാണ്ട ഡിപ്ലോമസി’യുടെ ഭാഗമായാണ് ഈ നടപടി.
Story Summary
Two giant pandas named Ping Ping and Fu Shuang arrived at Zoo Atlanta from China under a 10-year loan agreement following discussions between Xi Jinping and Donald Trump. Flewn via a dedicated FedEx aircraft from Chengdu, the arrival marks the return of giant pandas to Zoo Atlanta as part of China’s ongoing panda diplomacy efforts.




