"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ശിവാജി പാർക്കിൽ പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് മുംബൈ പോലീസ്: ജയിൽ നിറയ്ക്കൽ സമരം നടത്തുമെന്ന് CJP | Mumbai Police

September 28, 2026
Share this post to
🌐 Select your Language:

Current: മലയാളം

Mumbai Police

ന്യൂഡൽഹി :ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഒക്ടോബർ 2-ന് ശിവാജി പാർക്കിൽ നടത്താനിരുന്ന സി ജെ പി പ്രതിഷേധത്തിന് മുംബൈ പോലീസ് അനുമതി നിഷേധിച്ചു. എന്നാൽ, പോലീസ് തടയാൻ ശ്രമിച്ചാൽ ‘ജയിൽ ഭറോ അന്തോളൻ’ (ജയിൽ നിറയ്ക്കൽ സമരം) സംഘടിപ്പിക്കുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജിത് ദിപ്കെ വ്യക്തമാക്കി.(Mumbai Police deny CJP permission for Shivaji Park protest on October two)

ജനങ്ങളുടെ ശബ്ദം അടിച്ചമർത്താനുള്ള ശ്രമങ്ങൾ അംഗീകരിക്കാനാവില്ലെന്ന് അഭിജിത് ദിപ്കെ എക്സിൽ കുറിച്ചു. കായിക ആവശ്യങ്ങൾക്കല്ലാതെ ശിവാജി പാർക്ക് മൈതാനം മറ്റു കാര്യങ്ങൾക്ക് ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ടുള്ള 2013-ലെ ബോംബെ ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് പോലീസ് നടപടി. ഒപ്പം, മൈതാനം പ്രസംഗങ്ങൾക്കും പൊതുയോഗങ്ങൾക്കുമുള്ളതാണെന്നും പ്രതിഷേധങ്ങൾക്കുള്ളതല്ലെന്നും ബി.എം.സി അനുമതി പത്രം ലഭിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.

പ്രദേശത്തെ ആശുപത്രികളെ ബാധിക്കുന്ന വിധത്തിൽ ഗതാഗത തടസ്സവും ശബ്ദമലിനീകരണവും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പോലീസ് കത്തിൽ കൂട്ടിച്ചേർത്തു. എന്നാൽ, പോലീസിന്റെ നിഷേധക്കുറിപ്പ് വാങ്ങാൻ തയ്യാറായില്ലെന്ന് ദിപ്കെ വ്യക്തമാക്കി. ഒക്ടോബർ 2-ന് രാജ്യവ്യാപകമായി പ്രതിഷേധിക്കുമെന്നും ആവശ്യമായി വന്നാൽ അറസ്റ്റ് വരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Story Summary

Mumbai Police denied permission to the Cockroach Janta Party for an October 2 protest at Shivaji Park targeting Chief Election Commissioner Gyanesh Kumar, citing high court orders and potential traffic disruptions. CJP founder Abhijeet Dipke rejected the police decision and announced plans to proceed with a Jail Bharo agitation.

Get more updates from Pudukad News on Google