മുട്ടിൽ മരംമുറിക്കേസ്: സമഗ്രമായ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് അനിൽ അക്കര മുഖ്യമന്ത്രിക്ക് കത്തയച്ചു | Anil Akkara

Current: മലയാളം

തൃശൂർ: വൻ രാഷ്ട്രീയ-ഭരണപരമായ വിവാദങ്ങൾക്ക് വഴിവെച്ച മുട്ടിൽ മരംമുറിക്കേസിൽ ഉന്നത ഉദ്യോഗസ്ഥരുടെയും ചില മാധ്യമപ്രവർത്തകരുടെയും ഗൂഢാലോചനകൾ പുറത്തുവന്ന സാഹചര്യത്തിൽ കേസിൽ സമഗ്രമായ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അനിൽ അക്കര മുഖ്യമന്ത്രിക്ക് കത്തയച്ചു. കേസിന് ആസ്പദമായ തീരുമാനങ്ങൾ, അതിന് പിന്നിലെ സാഹചര്യങ്ങൾ, ഉദ്യോഗസ്ഥ-മാധ്യമ ഇടപെടലുകൾ എന്നിവ നിഷ്പക്ഷമായി അന്വേഷിക്കണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.(Anil Akkara Demands Judicial Probe In Muttil Tree Felling Case Writing To Chief Minister)
അന്തരിച്ച പി.ടി. തോമസ് മുൻപ് നിയമസഭയിലും പുറത്തും ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ വീണ്ടും പരിശോധിക്കണമെന്നും അനിൽ അക്കര ആവശ്യപ്പെട്ടു. മുൻ ചീഫ് സെക്രട്ടറി അടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ ആരോപണമുയർന്നിരുന്നു.
ഈ പശ്ചാത്തലത്തിൽ അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്ന എല്ലാവർക്കെതിരെയും വിവേചനമില്ലാതെ കർശന നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Summary
Congress leader Anil Akkara has written to the Kerala Chief Minister demanding a comprehensive judicial probe into the Muttil tree-felling case following disclosures involving top bureaucrats and journalists. He also urged the government to review the serious allegations previously raised by the late Congress leader P.T. Thomas regarding the scandal.




