"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഡൽഹിയടക്കം പ്രധാന നഗരങ്ങളിൽ ഗ്യാനേഷ് കുമാറിനെതിരെ കോൺഗ്രസ് പ്രതിഷേധം: രാജിയും അറസ്റ്റും ആവശ്യപ്പെട്ട് പ്രതിഷേധക്കാർ | Congress Nationwide Protest

September 28, 2026
Share this post to
🌐 Select your Language:

Current: മലയാളം

Congress Nationwide Protest

ഹൈദരാബാദ്: എസ് ഐ ആറിനെതിരെയും ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയും രാജ്യവ്യാപകമായി കടുത്ത പ്രതിഷേധവുമായി കോൺഗ്രസ്. ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും അദ്ദേഹത്തിനെതിരെ കേസെടുത്ത് വിചാരണ ചെയ്യണമെന്നും ആവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനങ്ങൾ നടത്തി.(Congress Nationwide Protest Against Chief Election Commissioner Gyanesh Kumar Over SIR Roll Revision)

ഹൈദരാബാദിൽ തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മഹേഷ് കുമാർ ഗൗഡ്, എം.പി കിരൺ കുമാർ ചാമള എന്നിവരുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി പ്രതിമയിൽ നിന്ന് ഇലക്ഷൻ കമ്മീഷൻ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും സ്വാധീനിച്ചാണ് സി.ഇ.സി വോട്ടർമാരുടെ പേരുകൾ പട്ടികയിൽ നിന്ന് നീക്കം ചെയ്തതെന്ന് കിരൺ കുമാർ ചാമള ആരോപിച്ചു. 2025-ലെ വോട്ടർപട്ടിക റദ്ദാക്കണമെന്നും നീക്കം ചെയ്ത 13 കോടി വോട്ടർമാരെ തിരിച്ചെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശ്രീനഗർ, ലഖ്‌നൗ എന്നിവിടങ്ങളിൽ കോൺഗ്രസും പാട്നയിൽ ഇടത് പാർട്ടികളും പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. സി.ഐ.ആർ പ്രക്രിയ തികച്ചും അനധികൃതമാണെന്നും ഫോം 6-ൽ മാറ്റം വരുത്താൻ പാർലമെന്റിന്റെ അംഗീകാരം ആവശ്യമാണെന്നും എ.ഐ.സി.സി വക്താവ് പവൻ ഖേര ആരോപിച്ചു. രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാൻ ഗ്യാനേഷ് കുമാറിനെ ഉടൻ സ്ഥാനത്തുനിന്ന് നീക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

Story Summary

Congress workers staged nationwide protests demanding the resignation and prosecution of Chief Election Commissioner Gyanesh Kumar over the Special Intensive Revision (SIR) of electoral rolls. Party leaders alleged political influence in deleting voter names and demanded the revoking of the 2025 voter list to reinstate 13 crore voters.

Get more updates from Pudukad News on Google