ചാറ്റുകളും ചിത്രങ്ങളും പുറത്തുവിടുമെന്ന് ഭീഷണി; കൊടുങ്ങല്ലൂരിൽ പെൺകുട്ടിയിൽ നിന്ന് പണവും സ്വർണവും തട്ടിയെടുത്ത കേസിൽ രണ്ടുപേർ പിടിയിൽ | Kodungallur minor girl extortion case

Current: മലയാളം

തൃശൂർ: കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി 50,000 രൂപയും 20 പവൻ സ്വർണാഭരണങ്ങളും തട്ടിയെടുത്ത കേസിൽ രണ്ടുപേർ പിടിയിൽ (Kodungallur minor girl extortion case). എറിയാട് പിഎസ്എൻ കവല സ്വദേശി മുഹമ്മദ് സഹൽ (23), ഇയാളോടൊപ്പമുണ്ടായിരുന്ന 17കാരൻ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
സമൂഹമാധ്യമത്തിലൂടെ പെൺകുട്ടിയുമായി നടത്തിയ ചാറ്റുകളും അയച്ച ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം ആവശ്യപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. ഭീഷണി തുടർന്നതോടെ പെൺകുട്ടി വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു.
തുടർന്ന് വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനൊടുവിലാണ് ഇരുവരെയും പിടികൂടിയത്.
നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മുഹമ്മദ് സഹലിനെ കോടതിയിൽ ഹാജരാക്കും. 17കാരനെതിരെ ബാലനീതി നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
Story Summary:
Two people have been arrested in Kodungallur in connection with an alleged extortion case involving a minor girl. Police said the suspects threatened to publish her private chats and photos on Instagram and allegedly obtained ₹50,000 and 20 sovereigns of gold.




