"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

യുപിയിൽ കനത്ത മഴ; 50ലേറെ പേർ മരിച്ചു, ആയിരത്തിലധികം വീടുകൾക്ക് നാശനഷ്ടം | Uttar Pradesh rain

September 28, 2026
Share this post to
🌐 Select your Language:

Current: മലയാളം

ന്യൂഡൽഹി: ഉത്തർപ്രദേശിൽ കനത്ത മഴയിലും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും 50ലേറെ പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു (Uttar Pradesh rain). വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി പെയ്ത ശക്തമായ മഴയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ ദുരിതം വിതച്ചത്.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൾ പ്രകാരം 60 മണിക്കൂറിനിടെ സാധാരണ ലഭിക്കേണ്ടതിനെക്കാൾ 775 ശതമാനം അധികം മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. ഇതോടെ വിവിധ ജില്ലകളിൽ വെള്ളപ്പൊക്കമുണ്ടായി. കൃഷിയിടങ്ങളിൽ വെള്ളം കയറിയതോടെ വ്യാപകമായി വിളകൾ നശിക്കുകയും വീടുകളുൾപ്പെടെയുള്ള കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

ആയിരത്തിലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായാണ് വിവരം. നൂറിലധികം വളർത്തുമൃഗങ്ങളും ചത്തിട്ടുണ്ട്. സംസ്ഥാനത്തെ 75 ജില്ലകളിൽ 74 ജില്ലകളിലും കനത്ത മഴ രേഖപ്പെടുത്തി.

ഫറൂഖാബാദ് ജില്ലയിലാണ് ഏറ്റവും ശക്തമായ മഴ ലഭിച്ചത്. സാധാരണ ലഭിക്കേണ്ട മഴയേക്കാൾ 7,385 ശതമാനം അധികം മഴയാണ് ഇവിടെ രേഖപ്പെടുത്തിയത്. കനൗജിൽ 5,664 ശതമാനവും ഷാജഹാൻപൂരിൽ 4,408 ശതമാനവും ഹമീർപൂരിൽ 4,240 ശതമാനവും മഹോബയിൽ 4,100 ശതമാനവും അധിക മഴ ലഭിച്ചു.

കാൺപൂർ, വാരണാസി, പ്രയാഗ്‌രാജ്, ഗോരഖ്പൂർ, ബറേലി തുടങ്ങിയ മേഖലകളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റും വീശി. ഇതിനുപുറമെ നദികളിലെ ജലനിരപ്പ് ഉയർന്ന് കരകവിഞ്ഞതും ദുരിതം രൂക്ഷമാക്കി.

Story Summary:
Heavy rainfall and flooding have caused widespread damage across Uttar Pradesh, with more than 50 people reported dead and several others injured. Over 1,000 houses were damaged, crops were destroyed, and several districts recorded rainfall far above normal levels.

Get more updates from Pudukad News on Google