"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഗുണ്ടാനേതാവ് ഗോള്‍ഡി ബ്രാറിനെ കുറിച്ച് വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് 9.6 കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ച് എഫ്.ബി.ഐ: ലോറന്‍സ് ബിഷ്‌ണോയ് ഗാംഗിന്റെ അന്താരാഷ്ട്ര കുറ്റകൃത്യ സാമ്രാജ്യം അമേരിക്കയിലിരുന്ന് നിയന്ത്രിക്കുന്നത് ഗോള്‍ഡി ബ്രാറെന്ന് കണ്ടെത്തല്‍; കൊലപാതകങ്ങള്‍, തട്ടിക്കൊണ്ടുപോകല്‍, മയക്കുമരുന്ന്-ആയുധ കടത്ത് തുടങ്ങി വന്‍കിട കുറ്റകൃത്യങ്ങള്‍ക്ക് പിന്നില്‍ ഇയാളെന്ന് എഫ്.ബി.ഐ

September 29, 2026
Share this post to
🌐 Select your Language:

Current: മലയാളം

വാഷിംഗ്ടണ്‍: ഇന്ത്യ തിരയുന്ന പ്രമുഖ അധോലോക കുറ്റവാളിയും ജയിലില്‍ കഴിയുന്ന ലോറന്‍സ് ബിഷ്‌ണോയിയുടെ പ്രധാന അനുയായിയുമായ സതീന്ദര്‍ജീത് സിംഗ് എന്ന ഗോള്‍ഡി ബ്രാറിനെ (32) തങ്ങളുടെ ‘ഏറ്റവും വേഗത്തില്‍ തിരയുന്ന 10 കുറ്റവാളികളുടെ’പട്ടികയില്‍ ഉള്‍പ്പെടുത്തി യു.എസ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍. 


ബ്രാറിനെക്കുറിച്ച് കൃത്യമായ വിവരം നല്‍കുന്നവര്‍ക്ക് 1 ദശലക്ഷം യു.എസ് ഡോളര്‍ (ഏകദേശം 9.6 കോടി രൂപ) പാരീതോഷികവും എഫ്.ബി.ഐ പ്രഖ്യാപിച്ചിട്ടുണ്ട്. 


അത്യാധുനിക ആയുധങ്ങള്‍ കൈവശമുള്ള കടുത്ത അക്രമസ്വഭാവമുള്ള കുറ്റവാളിയാണ് ബ്രാറെന്നും അമേരിക്ക, കാനഡ, ഇന്ത്യ എന്നിവിടങ്ങളില്‍ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ക്വട്ടേഷന്‍ ആക്രമണങ്ങള്‍, മയക്കുമരുന്ന്-ആയുധ കടത്ത് തുടങ്ങിയ വന്‍കിട കുറ്റകൃത്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഇയാളാണെന്നും എഫ്.ബി.ഐ വ്യക്തമാക്കി.

കാനഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ബ്രാര്‍ നിലവില്‍ അമേരിക്കയില്‍ ഒളിവില്‍ കഴിഞ്ഞുകൊണ്ട് ലോറന്‍സ് ബിഷ്‌ണോയ് ഗാംഗിന്റെ അന്താരാഷ്ട്ര കുറ്റകൃത്യ സാമ്രാജ്യവും സാമ്പത്തിക ഇടപാടുകളും നിയന്ത്രിക്കുകയാണെന്നാണ് വിവരങ്ങള്‍. 2024 ജനുവരിയില്‍ ഇന്ത്യ യു.എ.പി.എ പ്രകാരം ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. 


2022-ല്‍ പ്രശസ്ത പഞ്ചാബി ഗായകന്‍ സിദ്ധു മൂസെവാലയെ വധിച്ച കേസിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതോടെയാണ് ബ്രാര്‍ ആഗോളതലത്തില്‍ ശ്രദ്ധനേടുന്നത്. കാനഡയിലെ ഖാലിസ്ഥാന്‍ നായകന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിലും രാഷ്ട്രീയ-മത നേതാക്കളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങളിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് അന്താരാഷ്ട്ര ഏജന്‍സികള്‍ ആരോപിക്കുന്നു. 


‘ഓപ്പറേഷന്‍ ഹാര്‍ഡ് ബോള്‍’ എന്ന ദൗത്യത്തിലൂടെ എഫ്.ബി.ഐയും മറ്റ് വിദേശ ഏജന്‍സികളും ചേര്‍ന്ന് ജൂലൈ മാസത്തില്‍ ബിഷ്‌ണോയ് സംഘത്തിലെ 24 പ്രമുഖരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ബ്രാര്‍ അടക്കം അഞ്ച് പ്രധാനികള്‍ ഇപ്പോഴും ഒളിവിലാണ്.

 

Get more updates from Pudukad News on Google