"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ദുർഗ്ഗാ പൂജ പ്രിവ്യൂ ഷോകളുടെ മറവിൽ നടന്ന കോടികളുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പശ്ചിമ ബംഗാൾ മുൻ മന്ത്രിയുടെ വസതിയടക്കം കൊൽക്കത്തയിലെ 15 കേന്ദ്രങ്ങളിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മിന്നൽ റെയ്ഡ്: തൃണമൂൽ കോൺഗ്രസ് ഭരണകാലത്തെ ടൂറിസം മന്ത്രി ഇന്ദ്രനീൽ സെന്നിനും ഭാര്യക്കും ഒപ്പമുള്ളവർക്കുമെതിരെ നടപടി ശക്തമാക്കി ഇ.ഡി

September 29, 2026
Share this post to
🌐 Select your Language:

Current: മലയാളം

കൊല്‍ക്കത്ത: ദുര്‍ഗ്ഗാ പൂജ മുന്‍നിര്‍ത്തി സംഘടിപ്പിച്ച പ്രദര്‍ശനങ്ങളിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പശ്ചിമ ബംഗാള്‍ മുന്‍ മന്ത്രിയുടെ വസതിയടക്കം കൊല്‍ക്കത്തയിലെ 15 കേന്ദ്രങ്ങളില്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. 


തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് ടൂറിസം മന്ത്രിയായിരുന്ന ഇന്ദ്രനീല്‍ സെന്‍, ഭാര്യ, ഇവരുമായി അടുത്ത ബന്ധമുള്ള വ്യക്തികള്‍ എന്നിവര്‍ കേന്ദ്രീകരിച്ചാണ് ഇ.ഡി പരിശോധന ശക്തമാക്കിയത്. 


‘മാസ് ആര്‍ട്ട്’ എന്ന ലാഭരഹിത സംഘടന സംഘടിപ്പിച്ച ദുര്‍ഗ്ഗാ പൂജ പ്രിവ്യൂ ഷോകളുടെ മറവില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടന്നു എന്ന ആരോപണത്തിലാണ് നടപടി.

യുനെസ്‌കോയുടെ ഔദ്യോഗിക പങ്കാളിത്തമുണ്ടെന്ന വ്യാജ അവകാശവാദം ഉന്നയിച്ച് ഇവര്‍ വിവിധ പങ്കാളികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും വന്‍തുക കൈപ്പറ്റിയെന്നും, ഈ തുക വ്യക്തിഗത ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്തുവെന്നുമാണ് കേസ്. 


പശ്ചിമ ബംഗാളില്‍ ബി.ജെ.പി അധികാരത്തിലെത്തിയതിന് പിന്നാലെ ഈ വര്‍ഷം ജൂണില്‍ ഒരു ട്രാവല്‍ ഏജന്‍സി മാനേജിംഗ് ഡയറക്ടര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊല്‍ക്കത്ത പോലീസ് ഇന്ദ്രനീല്‍ സെന്നിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. 


ഭാരതീയ ന്യായ സംഹിതയിലെ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, വിശ്വാസവഞ്ചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരം പോലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് ഇ.ഡി സാമ്പത്തിക തട്ടിപ്പില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.

 

Get more updates from Pudukad News on Google