"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കോഴഞ്ചേരി മാരാമണ്ണിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായ 20 കാരിയെ കുത്തിക്കൊന്നു: പ്രണയപ്പകയെന്ന് സംശയം, യുവാവ് പിടിയിൽ | Pathanamthitta Murder

September 29, 2026
Share this post to
🌐 Select your Language:

Current: മലയാളം

Pathanamthitta Murder

പത്തനംതിട്ട: കോഴഞ്ചേരി മാരാമണ്ണിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായ യുവതിയെ ദാരുണമായി കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ സ്വദേശിനി ദിൻഷ (20) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ സുഹൃത്തും കീഴൂകര സ്വദേശിയുമായ ജിത്തുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.(Pathanamthitta Murder, Maramon Resort Receptionist Dinsha Murdered By Friend Jithu)

പ്രണയനൈരാശ്യവും പകയുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദിൻഷ ജോലി ചെയ്തിരുന്ന റിസോർട്ടിലെത്തിയ ജിത്തു, പത്തു മിനിറ്റോളം പുറത്തുനിന്നു സംസാരിച്ച ശേഷമാണ് യുവതിയെ ക്രൂരമായി ആക്രമിച്ചത്.

ദിൻഷ പ്രണയത്തിൽ നിന്ന് പിന്മാറിയതിലുള്ള ആസൂത്രിത പക വീട്ടലാണ് നടന്നതെന്നാണ് സൂചന. “തന്നെ വഞ്ചിച്ചു” എന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് പ്രതി ദിൻഷയുടെ കഴുത്തിൽ പലതവണ കുത്തുകയായിരുന്നു. കൊലപാതകം നടത്തുക എന്ന ഉറച്ച തീരുമാനത്തോടെയാണ് പ്രതി സ്ഥലത്തെത്തിയത്.

Story Summary 

A 20-year-old receptionist named Dinsha was stabbed to death at a resort in Maramon near Kozhencherry, Pathanamthitta. Police arrested her friend Jithu, suspecting the murder was driven by a romantic dispute and planned revenge.

Get more updates from Pudukad News on Google