മസാല ദോശയ്ക്കുള്ളിൽ ചത്ത എലിയെ കണ്ടെത്തിയെന്ന് പരാതി; മുംബൈയിലെ ഹോട്ടലിനെതിരെ നടപടി ആവശ്യപ്പെട്ട് ഉപഭോക്താവ് | Mumbai hotel dead rat in dosa

Current: മലയാളം

മുംബൈ: മുംബൈ ബോറിവലിയിലെ ഹോട്ടലിൽ വിളമ്പിയ മൈസൂർ മസാല ദോശയിൽ ചത്ത എലിയെ കണ്ടെത്തിയതായി പരാതി (Mumbai hotel dead rat in dosa). ബോറിവലി വെസ്റ്റ് സ്റ്റേഷന് സമീപം എൽ.ടി റോഡിലുള്ള രാധാകൃഷ്ണ ഹോട്ടലിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.
ഭക്ഷണം കഴിക്കുന്നതിനിടെയാണ് ദോശയ്ക്കുള്ളിൽ ചത്ത എലിയെ കണ്ടെത്തിയതെന്നാണ് പരാതിക്കാരന്റെ ആരോപണം. പരാതിക്കാരന്റെ സഹോദരനാണ് ഭക്ഷണത്തിൽ നിന്ന് എലിയെ കണ്ടെത്തിയത്. ദോശയുടെ ഒരു ഭാഗം കഴിച്ചതിന് ശേഷമാണ് എലി ശ്രദ്ധയിൽപ്പെട്ടതെന്നും തുടർന്ന് ഇയാൾ ഛർദിച്ചതായും പരാതിയിൽ പറയുന്നു.
സംഭവത്തിന് പിന്നാലെ ഇവർ ബോറിവലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവത്തിൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പരിശോധിക്കുന്നതിനായി മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) അടിയന്തര അന്വേഷണം നടത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
മഹാരാഷ്ട്രയിൽ ഭക്ഷണശാലകളിലെ ശുചിത്വലംഘനങ്ങൾക്കെതിരെ പരിശോധനകൾ ശക്തമാക്കിയിരിക്കുന്നതിനിടെയാണ് സംഭവം. മുംബൈയിലെ വിവിധ ഹോട്ടലുകളിലും കഫേകളിലും നടത്തിയ പരിശോധനയിൽ ശുചിത്വ വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചിലത് അടച്ചുപൂട്ടുകയും ചെയ്തിരുന്നു.
പുതിയ പരാതിയുടെ പശ്ചാത്തലത്തിൽ ഭക്ഷണശാലകളിലെ ശുചിത്വവും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും സംബന്ധിച്ച് വീണ്ടും ആശങ്ക ഉയർന്നിട്ടുണ്ട്.
Story Summary:
A complaint has been filed after a customer allegedly found a dead rat inside a Mysore masala dosa served at a hotel in Borivali, Mumbai. The complainant approached the police and sought an urgent investigation by Maharashtra’s Food and Drug Administration into the alleged food safety violation.




