കൊടും ഭീകരനെ വധിച്ചു. സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ മുതിർന്ന ലഷ്കർ കമാൻഡർ ഫൗസി മൂസയാണ് കൊല്ലപ്പെട്ടത്. വൻതോതിൽ ആയുധശേഖരവും പിടിച്ചെടുത്തു

🌐 Select your Language:
Current: മലയാളം
Current: മലയാളം

ശ്രീനഗർ :ജമ്മു കശ്മീരിലെ ബഡ്ഗാമിൽ കൊടുംഭീകരനെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു.
മുതിർന്ന ലഷ്കർ കമാൻഡർ ഫൗസി മൂസയാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം.
സൈന്യത്തിന്റെ ഹിറ്റ്ലിസ്റ്റിലെ പ്രധാനിയാണ് കൊല്ലപ്പെട്ടത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യവും സിആർപിഎഫും ജമ്മു കശ്മീർ പൊലീസും സംയുക്തമായാണ് മേഖലയിൽ തിരച്ചിൽ നടത്തിയത്.
വൻതോതിൽ ആയുധശേഖരവും പിടിച്ചെടുത്തു.
ഭാരതത്തെ ലക്ഷ്യമിട്ടുള്ള പാക് ഭീകരസംഘടനയായ ലഷ്കറെ തയിബയുടെ പ്രധാനികളെയാണ് സൈന്യം ഈ വർഷം വധിച്ചത്.
ഈമാസം മാത്രം അഞ്ചുപേരെ കൊലപ്പെടുത്തി. മൂസ, യാസിർ എന്നീ കൊടുംഭീകരരെ കശ്മീർ താഴ് വരയിലും മുസ്തഫ, സദ്ദാം എന്നിവരെ ജമ്മു മേഖലയിലുമാണ് വധിച്ചത്.
Get more updates from Pudukad News on Google




