"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കേരള വഖഫ് ബോർഡ് അംഗങ്ങളെ പിരിച്ചു വിടണം .പൊതു താൽപര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.സർക്കാർ നിലപാട് കോടതിയെ അറിയിക്കും

September 30, 2026
Share this post to
🌐 Select your Language:

Current: മലയാളം

കൊച്ചി : കേരള വഖഫ് ബോർഡ് അംഗങ്ങളെ പിരിച്ചു വിടണമെന്ന പൊതു താൽപര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ക്രിസ്തീയ സഭകളുടെ കൂട്ടായ്മയായ ആക്ട്സിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യനാണ്  ഹൈക്കോടതിയിൽ പൊതു താൽപര്യ ഹർജി ഫയൽ ചെയ്തത്.

മുനമ്പം തീരപ്രദേശത്തെ 610 കുടുംബങ്ങളുടെ ഭൂസ്വത്തുക്കൾ നിയമവിരുദ്ധമായി വഖഫ് രജിസ്റ്ററിലും പിന്നീട് ഉമീദ് പോർട്ടലിലും ഉൾപ്പെടുത്തിയതിനെതിരെയാണ്   പൊതു താൽപര്യ ഹർജി ഫയൽ ചെയ്തിരിക്കുന്നത്.

2026 ഓഗസ്റ്റ് 19 ആം തീയതി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് കേസ് പരിഗണനയ്ക്കെടുക്കുകയും ബോർഡ് അംഗങ്ങളെ പുനർ ക്രമീകരിക്കുന്നതിനുള്ള അധികാരം കേരള സർക്കാരിൽ നിക്ഷിപ്തമാണെന്നും കണ്ടെത്തിയിരുന്നു.

ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിൽ വരുന്ന കേസിൽ സർക്കാരിന്റെ നിലപാട് നിർണായകമായിരിക്കും.

Get more updates from Pudukad News on Google