"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

പ്രതിഷേധം കനത്തു; മുഖ്യമന്ത്രി വി.ഡി സതീശന്റെ സുരക്ഷ കൂട്ടും; കൂടുതൽ പൊലീസുകാരെ വിന്യസിക്കും

September 30, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: പ്രതിഷേധങ്ങൾ ശക്തമായ സാഹചര്യത്തിൽ മുഖ്യമന്ത്രി വി.ഡി സതീശന്റെ സുരക്ഷ വർധിപ്പിക്കാൻ തീരുമാനം.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികൾ നടക്കുന്ന വേദികളിലും പരിസരങ്ങളിലുമായി കൂടുതൽ പൊലീസുകാരെ വിന്യസിക്കാനാണ് തീരുമാനം.

സുരക്ഷ കൂട്ടണമെന്ന് ഇന്റലിജൻസ് മേധാവി ജില്ലാ പൊലീസ് മേധാവിമാർക്ക് നേരത്തെ നിർദേശം നൽകിയിരുന്നു.

യൂണിഫോമിലുള്ള പൊലീസുകാർക്ക് പുറമെ മഫ്തിയിലുള്ള ഉദ്യോഗസ്ഥരെയും പരിസ്ഥിതികളിൽ ഡ്യൂട്ടിക്കായി നിയോഗിക്കും.

യാത്രാവേളകളിൽ അകമ്പടിയായി എസ്കോർട്ട്, പൈലറ്റ് വാഹനങ്ങൾ മാത്രമേ ഉണ്ടാകൂ എന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും, പ്രോട്ടോക്കോൾ അനുസരിച്ച് ആവശ്യമായ വാഹന വ്യൂഹം തുടരുമെന്നാണ് വിവരം.

 പരിപാടികൾ യാതൊരു തടസവുമില്ലാതെ മുന്നോട്ടു കൊണ്ടുപോകാനാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. ജനാധിപത്യപരമായ രീതിയിൽ പ്രതിഷേധങ്ങൾ ആകാം, എന്നാൽ പരിപാടികൾ തടസപ്പെടുത്തുന്ന തരത്തിലുള്ള നടപടികളിലേക്ക് പ്രതിഷേധക്കാരെ അനുവദിക്കില്ലെന്നും, ആവശ്യമെങ്കിൽ കസ്റ്റഡിയിലെടുത്ത് മാറ്റുമെന്നുമാണ് പൊലീസിന്റെ നിലപാട്.

Get more updates from Pudukad News on Google