"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐഡിഎസ്എഫ്എഫ്കെ ‘മീറ്റ് ദി ഡയറക്ടർ’ സംവാദം

September 30, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: 18-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്ര മേളയിൽ നടന്ന അവസാനദിന ‘മീറ്റ് ദി ഡയറക്ടർ’ സംവാദം ശ്രദ്ധേയമായി. 

ഡോ. കാതറിൻ തോമസ് മോഡറേറ്ററായ സെഷനിൽ സംവിധായകരായ അമേയ ഗോർ, ഗൗതം സൊന്റി, ആരതി എം. ആർ, അശ്വിൻ ആശ പ്രദീപ്, ബിശ്വജിത് ദാസ്, ഹർഷപ്പി ഹർഷ്, സൃഷ്ടി ഗാർഗ്, ഹരീഷ് കെ. എം, ജീവൻ സതീഷ് പാലേരി, ആദിത് കൃഷ്ണ കെ.ജി എന്നിവർ പങ്കെടുത്തു. 

വിവിധ പ്രമേയങ്ങളിലൂന്നിയ ചിത്രങ്ങളുടെ സംവിധായകർ തങ്ങളുടെ ചലച്ചിത്രാനുഭവങ്ങളും സിനിമകൾ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയവും കാണികളുമായി പങ്കുവെച്ചു. 

കൂടിയാട്ടത്തിന്റെ പശ്ചാത്തലത്തിൽ നാട്യശാസ്ത്രത്തിലെ ‘രസനിഷ്പത്തി’ എന്ന ആശയം അനാവരണം ചെയ്യുന്ന ചിത്രമാണ് ദി ജെനസിസ് ഓഫ് രസ എന്ന് സംവിധായകൻ ഹരീഷ് കെ. എം. പറഞ്ഞു. 

ഐ.ഐ.ടി മദ്രാസിലെ ഏഴ് വിദ്യാർത്ഥികളുടെ പഠനാന്തരീക്ഷവും അവർ നേരിടുന്ന മാനസിക-സാമൂഹിക സമ്മർദ്ദങ്ങളും പ്രമേയമായ തന്റെ ഡോക്യുമെന്ററിയെക്കുറിച്ച് സംവിധായകൻ ഗൗതം സോന്റി സംസാരിച്ചു. 

idsffk-7

മോട്ടോക്രോസ് റേസിംഗിനെ അനാവശ്യ സാഹസികതയായി കാണാതെ ഒരു സ്‌പോർട്‌സായി സമൂഹം അംഗീകരിക്കേണ്ടതുണ്ടെന്ന് സംവിധായകൻ ആദിത് കൃഷ്ണ കെ. ജി ഓർമ്മിപ്പിച്ചു. 

ഒരു  ട്രാൻസ് വ്യക്തി എന്ന നിലയിൽ തന്റെ  ജീവിതഅനുഭവങ്ങൾ ഡോക്യുമെന്റ് ചെയ്യുന്ന ചിത്രത്തെ പറ്റി ഹർഷാപ്പി ഹർഷ് പറഞ്ഞു. 

കാലാവസ്ഥാ വ്യതിയാനവും വേലിയേറ്റ വെള്ളപ്പൊക്കവും സൃഷ്ടിക്കുന്ന കുടിയേറ്റങ്ങളെക്കുറിച്ച് ആർതി എം.ആർ. വിശദീകരിച്ചു. പിതാവിന്റെ മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട് രണ്ട് സഹോദരങ്ങൾ ക്കിടയിലുണ്ടാകുന്ന ഈഗോയും കമ്മ്യൂണിറ്റി-ഐഡന്റിറ്റി പ്രശ്‌നങ്ങളുമാണ് റെസ്‌റ്റ്‌ലെസ് റിഥം എന്ന ചിത്രത്തിന്റെ കാതലെന്ന് ജിതിൻ രാജ് പറഞ്ഞു.

Get more updates from Pudukad News on Google