എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് നാളെ മുതൽ വീണ്ടും സമരത്തിലേക്ക്; വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനുമായുള്ള ചർച്ച പരാജയം. റാങ്ക് പട്ടികയുടെ കാലാവധി നീട്ടൽ ഉൾപ്പെടെ അഞ്ച് ആവശ്യങ്ങളിൽ തീരുമാനമാകാതെ വന്നതോടെയാണ് സമരം പുനരാരംഭിക്കുന്നത്

Current: മലയാളം

തിരുവനന്തപുരം: എൽപിഎസ്ടി(Lower Primary School Teacher) ഉദ്യോഗാർഥികൾ നാളെ മുതൽ വീണ്ടും സമരത്തിലേക്ക്. വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീനുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. അനുപാതം കുറയ്ക്കാൻ സർക്കാർ തയ്യാറല്ല.
സ്കൂളുകളിലെ വിദ്യാർഥി-അധ്യാപക അനുപാതം 1:25 ആക്കണം എന്ന ആവശ്യം സർക്കാർ അംഗീകരിച്ചില്ലെന്ന് സമരക്കാർ. ലിസ്റ്റ് കാലാവധി നീട്ടുക, പുതിയ വിജ്ഞാപനം വൈകിപ്പിക്കുക, അധ്യാപക, വിദ്യാർത്ഥി അനുപാതം വർദ്ധിപ്പിക്കുക തുടങ്ങിയ അഞ്ച് ആവശ്യങ്ങളാണ് മുന്നോട്ടുവച്ചത്.
കഴിഞ്ഞ സർക്കാരിനെ കൊണ്ട് സാധിക്കാത്തതാണ് കൊണ്ടാണല്ലോ ഈ സർക്കാരിനെ കൊണ്ടുവന്നതെന്ന് എൽപിഎസ് റാങ്ക് ഹോൾഡേഴ്സ് വളർമതി പറഞ്ഞു.
ഡിവിഷൻ ഫോൾ വന്ന സ്കൂളുകളിലെങ്കിലും അനുപാതം കുറയ്ക്കുക. സാമ്പത്തിക ബാധ്യത വരുമെന്നാണ് വിദ്യാഭ്യാസ മന്ത്രി പറയുന്നത്. എയ്ഡഡ് സ്കൂളുകളിലെ കോഴ വാങ്ങിച്ച് നിയമനം നൽകിയ അധ്യാപകർക്ക് അപ്രൂവൽ കൊടുക്കുന്നത് നിങ്ങൾക്ക് ബാധ്യത വരുത്തില്ലേയെന്ന് വളർമതി ചോദിച്ചു. നാളെ മുതൽ വീണ്ടും ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്ന് വളർമതി വ്യക്തമാക്കി.
ഓഗസ്റ്റിൽ വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ എൽപിഎസ്ടി സമരം പിൻവലിച്ചിരുന്നു. 37 ദിവസം നീണ്ടുനിന്ന സമരമാണ് അവസാനിപ്പിച്ചിരുന്നത്. സർക്കാർ നൽകിയ ഉറപ്പ് പാലിച്ചില്ലെങ്കിൽ വീണ്ടും സമരം ചെയ്യുമെന്ന് റാങ്ക് ഹോൾഡേഴ്സ് മുന്നറിയിപ്പ് നൽകിയിരുന്നു.
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ലെന്ന് ആരോപിച്ചാണ് ഉദ്യോഗാർഥികൾ സമരം നടത്തിയിരുന്നത്. 2025 മെയ് 31-ന് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നാമമാത്രമാണെന്നാണ് ഉദ്യോഗാർഥികൾ പറഞ്ഞിരുന്നു.




