"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഇന്ത്യക്കാരെക്കുറിച്ചുള്ള വംശീയ പരാമർശങ്ങൾക്കെതിരെ രൂക്ഷ പ്രതികരണവുമായി രാജ കൃഷ്ണമൂർത്തി

October 1, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഷിക്കാഗോ: അമേരിക്കയിലുള്ള ഇന്ത്യക്കാരെക്കുറിച്ച് ഉയർന്നുവന്ന വംശീയ പരാമർശങ്ങൾക്കെതിരെയും കുടിയേറ്റ ചർച്ചകൾക്കെതിരെയും രൂക്ഷമായ പ്രതികരണവുമായി യുഎസ് കോൺഗ്രസ് അംഗം രാജ കൃഷ്ണമൂർത്തി. അമേരിക്കൻ മൂല്യങ്ങൾ വിഘാതമായ രീതിയിലുള്ള വംശീയ പരാമർശങ്ങളാണ് അമേരിക്കയിലുള്ള ഇന്ത്യക്കാർ നേരെ ഉയർന്ന് വരുന്നതെന്ന് രാജ കൃഷ്ണമൂർത്തി പറഞ്ഞു. അമേരിക്ക വംശത്തിനും മതത്തിനും അതീതമായി എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ഒരു പോഡ്കാസ്റ്റിൽ ഇന്ത്യൻ കുടിയേറ്റത്തെയും എച്ച്-1ബി  വീസകളെയും കുറിച്ചു നടന്ന ചർച്ചകളും, അതിനെത്തുടർന്നുണ്ടായ വിവാദങ്ങളുമാണ് പുതിയ ചർച്ചകൾക്ക് കാരണം. അമേരിക്ക എന്നത് രക്തബന്ധങ്ങളുടെ പേരിലല്ല, മറിച്ച് ആശയങ്ങളുടെ പേരിൽ ഉണ്ടായ രാജ്യമാണെന്നും കൃഷ്ണമൂർത്തി കൂട്ടിച്ചേർത്തു.

Get more updates from Pudukad News on Google