"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ കുടുംബവുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി: സൗദിയില്‍ ചികിത്സയില്‍ കഴിയുന്ന സ്മിതിന്റെ ഭാര്യയെയും മാതാപിതാക്കളെയും ആശ്വസിപ്പിച്ചു; സ്മിത് രാജ്യത്തിന് തന്നെ അഭിമാനമാണെന്നും കുടുംബത്തിന് ആവശ്യമായ എല്ലാ നയതന്ത്ര സഹായങ്ങളും ഇന്ത്യന്‍ എംബസി ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി

October 1, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഡല്‍ഹി: ഫ്‌ലൈദുബായ് വിമാനത്തില്‍ വെച്ച് സഹപൈലറ്റിന്റെ ഭീകരമായ അക്രമത്തിനിരയായിട്ടും അസാമാന്യ ധീരതയിലൂടെ നൂറുകണക്കിന് മനുഷ്യജീവനുകള്‍ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ഭാര്യയുമായും മാതാപിതാക്കളുമായും ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 


ഗുരുതരമായി പരിക്കേറ്റ് സൗദി അറേബ്യയിലെ തബൂക്കിലെ ആശുപത്രിയില്‍ കഴിയുന്ന സ്മിതിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച പ്രധാനമന്ത്രി, അടിയന്തര സാഹചര്യത്തില്‍ സ്മിത് കാട്ടിയ ധീരതയെയും മനസ്സാന്നിധ്യത്തെയും വാനോളം പ്രശംസിച്ചു. 


വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെയും ജീവനക്കാരുടെയും ജീവന്‍ രക്ഷിക്കാന്‍ സ്മിത് കാണിച്ച നിശ്ചയദാര്‍ഢ്യം സമാനതകളില്ലാത്തതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്മിതിന്റെ ചികിത്സയ്ക്കും കുടുംബത്തിനും ആവശ്യമായ എല്ലാവിധ സഹായങ്ങളും സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസി വഴിയും നയതന്ത്ര പ്രതിനിധികള്‍ വഴിയും ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. 


13 വര്‍ഷത്തിലേറെ പ്രവര്‍ത്തന പരിചയവും 9,750 മണിക്കൂറിലധികം പറക്കല്‍ അനുഭവസമ്പത്തുമുള്ള സ്മിത് മച്ചാര്‍ രാജ്യത്തിന് ആകെ അഭിമാനമാണെന്നും അദ്ദേഹത്തിന്റെ പെട്ടെന്നുള്ള സുഖപ്രാപ്തിക്കായി പ്രാര്‍ത്ഥിക്കുന്നതായും മോദി എക്‌സിലും കുറിച്ചിരുന്നു. 


പരിക്കുകളോടെ കോക്ക്പിറ്റ് വാതില്‍ തുറന്ന് യാത്രക്കാരുടെയും മറ്റ് ജീവനക്കാരുടെയും സഹായത്തോടെ അക്രമിയെ കീഴടക്കാന്‍ വഴിയൊരുക്കിയതാണ് വിമാനം അടിയന്തരമായി തബൂക്കില്‍ ഇറക്കാനും 174-ഓളം യാത്രക്കാരെ സുരക്ഷിതരാക്കാനും സഹായിച്ചത്.

സംഭവം നടന്നതിനെ തുടര്‍ന്ന് ഇസ്രായേലിലേക്കുള്ള സര്‍വ്വീസുകള്‍ ഫ്‌ലൈദുബായ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.

 

Get more updates from Pudukad News on Google