മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം; 14 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ് | O J Janeesh

Current: മലയാളം

കണ്ണൂർ: മന്ത്രി ഒ.ജെ. ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 14 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു (O J Janeesh). തളിപ്പറമ്പിൽ നടന്ന സംഭവത്തിൽ പൊതുമുതൽ നശിപ്പിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, കലാപശ്രമം തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
പ്രജീഷ് ബാബു, കെ.കെ. അക്ഷയ്, അതുൽരാജ്, ടി. സിദ്ധാർത്ഥ്, ബിനിൽ കൃഷ്ണൻ, രമിത് എന്നിവരുൾപ്പെടെയുള്ളവരാണ് കേസിലെ പ്രധാന പ്രതികൾ.
മന്ത്രിയുടെ വാഹനത്തിന് നേരെയുണ്ടായ കല്ലേറിലും ആക്രമണത്തിലും വാഹനത്തിന് സാരമായ നാശനഷ്ടമുണ്ടായതായി എഫ്ഐആറിൽ വ്യക്തമാക്കുന്നു. ആക്രമണത്തിനിടെ ഫ്ലാഗ് പോസ്റ്റ് ഒടിച്ചുമാറ്റിയതിനെ തുടർന്ന് ഏകദേശം 2,000 രൂപയുടെ നഷ്ടമുണ്ടായതായും പൊലീസ് റിപ്പോർട്ടിലുണ്ട്.
Story Summary:
Police have registered a case against 14 DYFI activists in connection with an alleged attack on Minister O.J. Janish’s official vehicle in Taliparamba, Kannur. The FIR cites charges including damage to public property and obstruction of official duty.




