"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രണയജോഡിയായി; 90കളിലെ പ്രണയവും വിരഹവും പറയുന്ന ‘ചിരം’ ഒക്ടോബർ 9ന് തിയറ്ററുകളിൽ, ആദ്യ ഗാനം ‘ചന്താരേ…’ പുറത്തിറങ്ങി

October 2, 2026
Share this post to
🌐 Select your Language:

Current: മലയാളം

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ‘ചിരം’ ഒക്ടോബർ 9ന് തിയറ്ററുകളിലെത്തും. ചിത്രത്തിലെ ആദ്യ ഗാനം ‘ചന്താരേ…’ എന്ന പേരിൽ പുറത്തിറങ്ങി. സത്യജിത് പ്രൊഡക്ഷൻസിന്റെ ബാനറിൽ സത്യജിത് നായർ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിന്ധു പരടയിലും എൻ. സുധീറും ചേർന്നാണ്.

‘എന്റെ പ്രിയതമൻ എവിടെ’ എന്ന് നായികയും, ‘പ്രിയതമ എവിടെയെന്ന് നിനക്ക് മാത്രമേ അറിയൂ’ എന്ന് നായകനും ചന്ദ്രനോട് ചോദിക്കുന്ന തരത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് എം. ജയചന്ദ്രനാണ്. ബി. കെ. ഹരിനാരായണന്റേതാണ് വരികൾ.


90കളിലെ മനോഹരമായ പ്രണയവും അതിന്റെ ഭാഗമാകുന്ന വിരഹവും അത് നൽകുന്ന വേദനയും ഇഴചേർന്നുനിൽക്കുന്ന ഒരു പ്രണയകാവ്യമാണ് ‘ചിരം’. കൊൽക്കത്തയിൽ ചിത്രീകരിച്ച ഗാനത്തിൽ പ്രശസ്തമായ ഹൗറ ബ്രിഡ്ജ്, ഹൂഗ്ലി നദി, വിശ്വഭാരതി സർവകലാശാല എന്നിവയും കാണാം.


‘ബാവുൾ- സംഗീതവും ജീവിതവും’ എന്ന വിഷയത്തിൽ ഗവേഷണം നടത്തുന്നതിനായി കൊൽക്കത്തയിലെ വിശ്വഭാരതി സർവകലാശാലയിലെത്തുന്ന സീത എന്ന മലയാളി പെൺകുട്ടി അവിടെവച്ച് തന്റെ പ്രൊഫസറുടെ സുഹൃത്തായ ഫ്രീലാൻസ് ഫോട്ടോഗ്രാഫർ സാമുമായി പ്രണയത്തിലാകുന്നു. ഇവരുടെ പ്രണയവും വിരഹവും ജീവിതവുമാണ് ചിത്രത്തിന്റെ പ്രമേയം. ശ്രീകാന്ത് മുരളി, ഷെല്ലി കിഷോർ, ഗീതി സംഗീത, അമ്പിളി, തേജസ്വിനി ഭക്ത് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

ചിത്രത്തിന്റെ കഥ സിന്ധു പരടയിലിന്റേതാണ്. തിരക്കഥ കെ. രാജഗോപാലും സിന്ധു പരടയിലും ചേർന്ന് ഒരുക്കുന്നു. ക്യാമറ ആനന്ദ് ബാലകൃഷ്ണൻ. എഡിറ്റർ സി. വി. സജയൻ. ലൈൻ പ്രൊഡ്യൂസർ സജിത്ത് കൃഷ്ണൻ. സംഗീതം എം. ജയചന്ദ്രനും ഗിരീഷ് നാരായണനും. ബി. ജി. എം ഗിരീഷ് നാരായണൻ. മേക്കപ്പ് പ്രദീപ് രംഗൻ. ആർട്ട് ബിനോയ് തലകുളത്തൂർ. കോസ്റ്റ്യൂം പ്രദീപ് കാടക്കാശ്ശേരി. സൗണ്ട് ഡിസൈൻ രംഗനാഥ് രവി. പ്രൊഡക്ഷൻ കൺട്രോളർ നിജിൽ ദിവാകരൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ സുകു ദാമോദർ. പ്രൊഡക്ഷൻ മാനേജർ നിഷാന്ത് പന്നിയങ്കര. കളറിസ്റ്റ് ലിജു പ്രഭാകർ. കോറിയോഗ്രഫി അയ്യപ്പദാസ്.

പ്രൊജക്ട് കോ-ഓർഡിനേറ്റർമാർ കെ. ജെ. വിനയനും ഗോപിനാഥ് മുറിയാടും. പി. ആർ. ഒ മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് ശ്രീജിത്ത് ചെട്ടിപ്പാടി. പബ്ലിസിറ്റി ഡിസൈൻസ് ആന്റണി സ്റ്റീഫൻ.

Get more updates from Pudukad News on Google