"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഏഷ്യൻ ഗെയിംസ് റീകർവ് ആർച്ചറിയിൽ ചരിത്രം കുറിച്ച് ഇന്ത്യ: ശക്തരായ ദക്ഷിണ കൊറിയയെ വീഴ്ത്തി സ്വർണം സ്വന്തമാക്കി ഇന്ത്യൻ വനിതകൾ | Asian Games 2026

October 2, 2026
Share this post to
🌐 Select your Language:

Current: മലയാളം

Asian Games 2026

ഐച്ചി-നാഗോയ: ഏഷ്യൻ ഗെയിംസ് റീകർവ് ആർച്ചറി വനിതാ ടീം വിഭാഗത്തിൽ ദക്ഷിണ കൊറിയൻ കരുത്തരെ തകർത്ത് ഇന്ത്യയ്ക്ക് ചരിത്രത്തിലാദ്യമായി സ്വർണം. അങ്കിത ഭഗത്, കീർത്തി, കുംകും അനിൽ മോഹദ് എന്നിവരടങ്ങിയ സംഘമാണ് ഫൈനലിൽ ദക്ഷിണ കൊറിയയെ അട്ടിമറിച്ച് ചരിത്രനേട്ടം കൈവരിച്ചത്. ഈ വിഭാഗത്തിൽ ഇന്ത്യ ഇതിന് മുൻപ് ഒരിക്കൽ പോലും ഫൈനലിൽ എത്തിയിരുന്നില്ല. കൊറിയയുടെ കാങ് ചേയങ്, ലീ യൂൻജി, ഓ യെജിൻ സഖ്യത്തെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.(Asian Games 2026, India wins historic gold in womens recurve archery beating South Korea)

വേശകങ്ങളായ പോരാട്ടത്തിനൊടുവിലാണ് ഇന്ത്യ സ്വർണ്ണനേട്ടം കുറിച്ചത്. ആദ്യ എൻഡിൽ (End 1) ഇന്ത്യ തുടക്കത്തിൽ മുന്നേറിയെങ്കിലും പിന്നീട് കൊറിയയ്ക്കൊപ്പം 54-54 എന്ന നിലയിൽ ഒപ്പത്തിനൊപ്പമെത്തി പോയിന്റ് പങ്കുവെച്ചു (1-1). രണ്ടാം എൻഡിലും കടുത്ത പോരാട്ടത്തിനൊടുവിൽ 56-56 എന്ന സ്കോറിൽ ഇരു ടീമുകളും സമനില പാലിച്ചതോടെ സ്കോർ 2-2 ആയി. കുംകും അനിൽ മോഹദിന്റെ മികച്ച പ്രകടനമാണ് ആദ്യ രണ്ട് എൻഡുകളിലും ഇന്ത്യയെ ഒപ്പമെത്തിക്കാൻ സഹായിച്ചത്.

എന്നാൽ മൂന്നാം എൻഡിൽ കീർത്തിയും അങ്കിതയും കുംകുംവും മികച്ച പ്രകടനം പുറത്തെടുത്തതോടെ (55-51) ഇന്ത്യ 4-2 ന് മുന്നിലെത്തി. നിർണ്ണായകമായ നാലാം എൻഡിന്റെ പകുതിയിൽ കൊറിയ മുന്നിലെത്തിയെങ്കിലും അവസാന ഷോട്ടിൽ ജയിക്കാൻ ഇന്ത്യയ്ക്ക് 10 പോയിന്റ് ആവശ്യമായി വന്നു. സമ്മർദ്ദഘട്ടത്തിൽ തരിമ്പും പതറാതെ അവസാന ഷോട്ടിൽ കുംകും 10 പോയിന്റ് കയറ്റിയതോടെ ഇന്ത്യ ചരിത്രപരമായ സ്വർണ്ണമെഡൽ സ്വന്തമാക്കുകയായിരുന്നു.

Story Summary

In a historic feat at the Asian Games 2026, the Indian women’s recurve archery team comprising Ankita Bhakat, Kirti, and Kumkum Anil Mohod won India’s first-ever gold medal in the event. They stunned powerhouse South Korea in a nerve-wracking final with Kumkum shooting a crucial 10 under pressure in the final shot.

Get more updates from Pudukad News on Google