"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

‘ചർച്ചകളും കൂടിയാലോചനകളും നടക്കണം, എൻ്റെ തീരുമാനം മുന്നണിക്കുള്ളിൽ പറയും, BJPക്കെതിരെ സമരം നടത്തുമ്പോൾ എന്തിനാണ് CPMന് വേദനിക്കുന്നത്?’: മന്ത്രി AP അനിൽ കുമാർ | AP Anil Kumar

October 2, 2026
Share this post to
🌐 Select your Language:

Current: മലയാളം

AP Anil Kumar

മലപ്പുറം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ വിമർശനങ്ങളിൽ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന് പിന്തുണയുമായി മന്ത്രി എ.പി. അനിൽ കുമാർ. മുന്നണിക്കുള്ളിൽ വിഷയങ്ങളിൽ കൃത്യമായ ചർച്ചകളും കൂടിയാലോചനകളും നടക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.(AP Anil Kumar Supports Adoor Prakash Demands Internal Discussions In UDF Alliance)

കാര്യങ്ങളിൽ തന്റെ നിലപാട് മുന്നണിക്കുള്ളിൽ തന്നെ വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങൾ കെ.സി. വേണുഗോപാലിൽ മാത്രം കേന്ദ്രീകരിക്കേണ്ടതില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന സമയത്ത് കെ സി യെ മാധ്യമങ്ങൾ വേട്ടയാടിയതാണെന്നും എ.പി. അനിൽ കുമാർ ചൂണ്ടിക്കാട്ടി.

മുൻകാലങ്ങളിലും മുന്നണിയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ടെന്നും, തൻ്റെ അഭിപ്രായങ്ങൾ മുന്നണിക്കുള്ളിൽ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പിക്കെതിരെ സമരം ചെയ്യുമ്പോൾ സി.പി.ഐ.എമ്മിന് എന്തിനാണ് വേവലാതിയെന്നും അദ്ദേഹം ചോദിച്ചു.

Story Summary

Minister A.P. Anil Kumar backed UDF Convener Adoor Prakash regarding his recent criticism of VD Satheesan, emphasizing the need for open discussions within the alliance. He stated that decision-making should not revolve solely around KC Venugopal.

Get more updates from Pudukad News on Google