"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഇന്ത്യയിലെ രണ്ടാമത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ: ബെംഗളൂരു-മുംബൈ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഉടൻ സർവീസ് ആരംഭിക്കും; യാത്രാസമയം 16 മണിക്കൂറായി കുറയും | Bengaluru Mumbai Vande Bharat Sleeper

October 2, 2026
Share this post to
🌐 Select your Language:

Current: മലയാളം

Bengaluru Mumbai Vande Bharat Sleeper

ബെംഗളൂരു: യാത്രക്കാരുടെ ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് ബെംഗളൂരു എസ്.എം.വി.ടി – മുംബൈ സി.എസ്.എം.ടി വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ഉടൻ ആരംഭിക്കാൻ റെയിൽവേ ബോർഡ് നടപടികൾ ആരംഭിച്ചു. രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനായ ഈ സർവീസ് ഈ മാസം അവസാനത്തോടെ ഉദ്ഘാടനം ചെയ്യുമെന്നാണ് വിവരം.(Bengaluru Mumbai Vande Bharat Sleeper, SMVT Bengaluru To Mumbai CSMT Vande Bharat Sleeper Train)

നിലവിലുള്ള പ്രതിദിന ട്രെയിനായ ഉദ്യാൻ എക്സ്പ്രസ് ബെംഗളൂരുവിൽ നിന്ന് മുംബൈയിലെത്താൻ ശരാശരി 24 മണിക്കൂർ എടുക്കുമ്പോൾ, വന്ദേ ഭാരത് എക്സ്പ്രസ്സ് ഈ ദൂരം 16 മണിക്കൂറിൽ താഴെ സമയം കൊണ്ട് പൂർത്തിയാക്കും. ആഴ്ചയിൽ 6 ദിവസമായിരിക്കും സർവീസ്.

നിർദ്ദിഷ്ട സമയക്രമം അനുസരിച്ച് രാത്രി 10:00 മണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ തൊട്ടടുത്ത ദിവസം ഉച്ചയ്ക്ക് 1:50-ന് മുംബൈയിലെത്തും. മടക്കയാത്രയിൽ മുംബൈയിൽ നിന്ന് രാത്രി 10:30-ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 2:50-ന് ബെംഗളൂരുവിൽ എത്തിച്ചേരും. ഹുബ്ബള്ളി വഴിയല്ലാതെ അനന്തപൂർ, ഗുണ്ടക്കൽ, റായ്ച്ചൂർ, കലബുറഗി, സോലാപ്പൂർ, കല്യാൺ എന്നീ സ്റ്റേഷനുകളിലൂടെയായിരിക്കും ട്രെയിൻ കടന്നുപോകുന്നത്.

Story Summary

Indian Railways is set to notify the SMVT Bengaluru to Mumbai CSMT Vande Bharat Sleeper train soon, cutting the rail travel time between the two cities to under 16 hours. Operating six days a week, the train will bypass Hubballi and stop at major junctions including Kalaburagi, Solapur, and Kalyan. The service fulfills a long-standing demand for superfast rail connectivity between India’s IT and financial capitals.

Get more updates from Pudukad News on Google