"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഭൂമിയും ചൊവ്വയും രൂപപ്പെട്ടത് ഒരേ വാതക-ധൂളീപടലങ്ങളിൽ നിന്നാണെങ്കിലും വെവ്വേറെ വഴികളിലൂടെ: അമ്പരപ്പിൽ ഗവേഷകർ | Earth And Mars

October 2, 2026
Share this post to
🌐 Select your Language:

Current: മലയാളം

Earth And Mars

ന്യൂഡൽഹി: സൗരയൂഥത്തിന്റെ രൂപീകരണ സമയത്ത് ഒരേ വാതക-ധൂളീപടലങ്ങളിൽ നിന്നാണ് പിറവിയെടുത്തതെങ്കിലും, ഭൂമിയും ചൊവ്വയും രൂപപ്പെട്ടത് തികച്ചും വ്യത്യസ്തമായ പ്രക്രിയകളിലൂടെയാണെന്ന് പുതിയ പഠനം. ഡെൻമാർക്കിലെ കോപ്പൻഹേഗൻ സർവകലാശാലയിലെ ഗ്ലോബ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് നിർണായകമായ ഈ കണ്ടെത്തലിന് പിന്നിൽ.(Earth And Mars Formed Differently From Same Cosmic Cloud Study Finds)

പ്രശസ്ത ശാസ്ത്ര മാസികയായ ‘നേച്ചർ ആസ്ട്രോണമിയിലാണ്’ ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.പഠനം അനുസരിച്ച്, ഭൂമിയുടെ ആകെ പിണ്ഡത്തിന്റെ 75 ശതമാനത്തിലധികവും ‘പെബിൾ അക്രഷൻ’ വഴി കൂറ്റൻ വലിപ്പം പ്രാപിച്ച രണ്ടു പ്രോട്ടോപ്ലാനറ്റുകളിൽ നിന്നാണ് ഉണ്ടായിട്ടുള്ളത്. ശേഷിക്കുന്ന 25 ശതമാനം മാത്രമാണ് വലിയ പാറക്കൂട്ടങ്ങൾ വഴി സംഭാവന ചെയ്യപ്പെട്ടത്. എന്നാൽ ഇതിന് വിപരീതമായി, ചൊവ്വയുടെ പിണ്ഡത്തിന്റെ 75 ശതമാനവും പ്ലാനറ്റസിമൽസ് കൂട്ടിയിടിച്ചാണ് രൂപപ്പെട്ടത്.

നാലിലൊന്ന് ഭാഗം മാത്രമാണ് പെബിൾ അക്രഷനിലൂടെ ഉണ്ടായത്. ഒരേ സൗരയൂഥത്തിൽ അടുത്തു കിടക്കുന്ന രണ്ടു ഗ്രഹങ്ങൾ ഇത്രയും വ്യത്യസ്തമായ രീതിയിൽ വികസിച്ചത് ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അന്യഗ്രഹങ്ങളിൽ ജീവന്റെ സാന്നിധ്യവും വെള്ളവും കണക്കാക്കാൻ ഈ പഠനം സഹായിക്കുമെന്ന് പ്രൊഫസർ ആൻഡേഴ്സ് ജോഹാൻസണും അസിസ്റ്റന്റ് പ്രൊഫസർ ഹൈയാങ് വാങും വ്യക്തമാക്കി.

Story Summary

A study led by researchers at the University of Copenhagen revealed that Earth and Mars formed through entirely different accretion processes despite originating from the same cosmic cloud. While Earth was primarily built by protoplanets via pebble accretion, Mars formed mainly from planetesimals. This finding provides crucial insights into planetary formation and the search for habitable exoplanets.

Get more updates from Pudukad News on Google