"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ചികിത്സയ്ക്കെന്ന പേരിൽ ആശുപത്രിയിലെത്തി യുവതിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം; യുവാവ് അറസ്റ്റിൽ | Malappuram sexual assault case

October 2, 2026
Share this post to
🌐 Select your Language:

Current: മലയാളം

Malappuram sexual assault case

മലപ്പുറം: ചികിത്സയ്ക്കെന്ന പേരിൽ ആശുപത്രിയിലെത്തിയ യുവാവ് യുവതിയെ കയറിപ്പിടിച്ച് ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്ന പരാതിയിൽ അറസ്റ്റിൽ (Malappuram sexual assault case). മാടശേരി കൊമ്പൻ സജീറിനെയാണ് വണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വാണിയമ്പലത്തെ ആശുപത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ സജീർ യുവതിയുമായി അടുപ്പം സ്ഥാപിക്കാൻ ശ്രമിച്ചെന്നും ഇതിനിടെ യുവതിയെ കയറിപ്പിടിച്ച് ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നുമാണ് പരാതി. സംഭവത്തിൽ അസ്വസ്ഥയായ യുവതി ആശുപത്രി അധികൃതരെ വിവരം അറിയിക്കുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ വണ്ടൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന് പിന്നാലെ സജീറിന്റെ നീക്കങ്ങൾ നിരീക്ഷിച്ച പൊലീസ് പിന്നീട് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സംഭവസ്ഥലത്തെ സാഹചര്യങ്ങളും പരിശോധിച്ച പൊലീസ് കേസിൽ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

Story Summary:
A man was arrested by Vandur police after a woman alleged that he attempted to sexually assault her at a hospital in Waniyambalam. Police said the accused had approached the woman after arriving at the hospital seeking treatment.

Get more updates from Pudukad News on Google