"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

“പരാതികൾ പറയാൻ പാർട്ടി വേദികളുണ്ട്”: അടൂർ പ്രകാശിന്റെ പരസ്യ വിമർശനത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം.പി | Rajmohan Unnithan

October 2, 2026
Share this post to
🌐 Select your Language:

Current: മലയാളം

Rajmohan Unnithan

കാഞ്ഞങ്ങാട്: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് നടത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗവും എം.പിയുമായ രാജ്മോഹൻ ഉണ്ണിത്താൻ (Rajmohan Unnithan). മന്ത്രിമാർക്കെതിരെ ഇടത് യുവജന-വിദ്യാർഥി സംഘടനകൾ പ്രതിഷേധം നടത്തുകയും ആക്രമണം നടക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ യു.ഡി.എഫ് കൺവീനർ മുഖ്യമന്ത്രിക്കെതിരെ പരസ്യമായി പ്രതികരിച്ചത് പദവിക്ക് യോജിച്ച നടപടിയല്ലെന്ന് ഉണ്ണിത്താൻ പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരായ പരാതികളും അഭിപ്രായവ്യത്യാസങ്ങളും പാർട്ടി വേദികളിലാണ് ഉന്നയിക്കേണ്ടതെന്ന് ഉണ്ണിത്താൻ വ്യക്തമാക്കി. അടൂർ പ്രകാശിനെ യു.ഡി.എഫ് കൺവീനറായി ഹൈക്കമാൻഡ് നിയമിച്ചിട്ടുണ്ടെങ്കിൽ ഇത്തരം വിഷയങ്ങളിൽ ഹൈക്കമാൻഡിനെ സമീപിക്കുകയോ യു.ഡി.എഫ് യോഗം വിളിക്കാൻ ആവശ്യപ്പെടുകയോ ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കെ.സി. വേണുഗോപാൽ പറഞ്ഞ നിലപാടാണ് ശരിയെന്നും പരാതികളും എതിർപ്പുകളും പാർട്ടി ഫോറങ്ങളിൽ ഉന്നയിക്കണമെന്നും ഉണ്ണിത്താൻ വ്യക്തമാക്കി. വ്യക്തിപരമായ താത്പര്യങ്ങൾ ഉയർത്തിപ്പിടിച്ച് സർക്കാരിനെതിരെ യു.ഡി.എഫ് കൺവീനർ പരസ്യമായി പ്രതികരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കെ.പി.സി.സി നേതൃത്വത്തിനെതിരെയും ഉണ്ണിത്താൻ രൂക്ഷ വിമർശനം ഉന്നയിച്ചു. നിലവിൽ കെ.പി.സി.സിക്ക് വ്യവസ്ഥാപിതമായ നേതൃത്വം ഇല്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. കെ.പി.സി.സി പ്രസിഡന്റ് ഉൾപ്പെടെ രണ്ട് വർക്കിങ് പ്രസിഡന്റുമാരും യൂത്ത് കോൺഗ്രസ് പ്രസിഡന്റും മന്ത്രിമാരാണെന്നും സാധാരണ പ്രവർത്തകരുടെയും പൊതുജനങ്ങളുടെയും അഭിപ്രായങ്ങൾ കേൾക്കാൻ ഫലപ്രദമായ പാർട്ടി നേതൃത്വം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ പത്ത് വർഷമായി ഇടതുപക്ഷ മുന്നണിക്കെതിരെ തെരുവിൽ പ്രവർത്തിച്ച കോൺഗ്രസ് പ്രവർത്തകരുടെ വികാരങ്ങൾ പാർട്ടിയിൽ അവതരിപ്പിക്കാൻ സംവിധാനമില്ലെന്നും ഉണ്ണിത്താൻ ആരോപിച്ചു. കെ.പി.സി.സി പുനഃസംഘടിപ്പിക്കണമെന്ന് താൻ പലതവണ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

14 ജില്ലകളിലും പുതിയ പാർട്ടി നേതൃത്വങ്ങൾ നിലവിൽ വന്നാൽ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഒഴിയാൻ തയ്യാറാണെന്ന് സണ്ണി ജോസഫ് പറയുന്ന സാഹചര്യത്തിൽ പുതിയ അധ്യക്ഷനെ ആരാണ് നിയമിക്കേണ്ടതെന്നും ഉണ്ണിത്താൻ ചോദിച്ചു.

Short Summary:
Congress leader Rajmohan Unnithan criticized UDF convenor Adoor Prakash for publicly targeting Chief Minister V.D. Satheesan, saying internal disagreements should be raised in party forums. Unnithan also criticized the current KPCC leadership and called for organizational restructuring.

Get more updates from Pudukad News on Google