"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

നേതൃത്വത്തിന്റെ തെറ്റായ നടപടികളും നിലപാടുകളെ തുടർന്ന് താഴെ തട്ടിലുള്ള സാധാരണ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുന്നതായി വിപുലീകൃത സി.പി.എം കോട്ടയം ജില്ലാ കമ്മിറ്റിയില്‍ വിമർശനം. ഏറ്റുമാനൂര്‍, വൈക്കം മണ്ഡലങ്ങളിലെ പരാജയം പരമ്പരാഗത മേഖലയില്‍ നിന്നും പാര്‍ട്ടി അകന്നതിനാൽ. ഏറ്റുമാനൂരിലെ തോൽവി ചർച്ചയായി. പാലാ മണ്ഡലത്തിലെ തോല്‍വിയുടെ പ്രധാന കാരണം സിപിഎം നേതാക്കൾ വായ്പ എടുത്തു തിരിച്ചടയ്ക്കാത്തതിനാൽ ആണെന്ന് വിമർശനം

October 3, 2026
Share this post to
🌐 Select your Language:

Current: മലയാളം

പാലാ: നേതാക്കളുടെ ജീവിത രീതികള്‍ പലതും അണികളെ അകറ്റുന്നത്.

 നേതൃത്വത്തിന്റെ തെറ്റായ നടപടികളും നിലപാടുകളെ തുടർന്ന് താഴെ തട്ടിലുള്ള സാധാരണ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുന്നതായി വിപുലീകൃത സി.പി.എം കോട്ടയം ജില്ലാ കമ്മിറ്റിയില്‍ പരാമര്‍ശം.

ഏറ്റുമാനൂര്‍, വൈക്കം മണ്ഡലങ്ങളിലെ പരാജയം പരമ്പരാഗത മേഖലയില്‍ നിന്നും പാര്‍ട്ടി അകന്നതിനാലാണെന്നും വിമർശനം ഉയർന്നു.

വി എൻ വാസവനെ കൂടി ലക്ഷ്യമിട്ടാണ് ഇത്തരമൊരു വിമർശനം ഉയർന്നിരിക്കുന്നത്.

ഏറ്റുമാനൂരിലെ തോല്‍വി സംബന്ധിച്ചും വിശദമായ ചര്‍ച്ച നടന്നു. ജില്ലയില്‍ നിന്നുള്ള സംസ്ഥാന നേതാക്കള്‍ ക്കെതിരെയും വിമര്‍ശനം ഉയര്‍ന്നു.

അതേസമയം, പാലാ മണ്ഡലത്തിലെ തോല്‍വിയുടെ പ്രധാന കാരണം സഹകരണ മേഖലയിലെ പ്രതിസന്ധിയാണെന്നും റിപ്പോര്‍ട്ടു പറയുന്നു.

പാലാ മണ്ഡലത്തിലെ സഹകരണ ബാങ്കുകളിലെ അഴിമതിയും സി.പി.എം ഉന്നത നേതാക്കള്‍ വായ്പ എടുത്തിട്ടു തിരിച്ചടയ്ക്കാത്തതും മുന്നണിക്കു ദോഷമായി തീര്‍ന്നു.

ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് (എം) ഈ വിഷയത്തില്‍ പരാതി ഉന്നയിച്ചതായും പറയുന്നു.

റിപ്പോര്‍ട്ടിങ്ങിനു ശേഷം നടന്ന പാലാ മണ്ഡലത്തിലെ സഹകരണമേഖലയിലെ പ്രതിസന്ധിയും നേതാക്കളുടെ ധാര്‍ഷ്യട്യവും അഹങ്കാരവും അനധികൃത സ്വത്ത് സാമ്പാദനവുമാണു ചര്‍ച്ചയായതായാണു വിവരം.  

നെല്‍ക്കര്‍ഷകര്‍ ഉള്‍പ്പെടെയുളള പരമ്പാരഗത തൊഴിലാളികളെ പാര്‍ട്ടി മറുന്നു. നെല്ലു സംഭരണത്തിലെ വീഴ്ചകള്‍ പരിഹരിക്കാന്‍ പറ്റിയില്ല.  റിപ്പോര്‍ട്ടിന്മേല്‍ ഇന്നും ചര്‍ച്ച തുടരും,

ആരോപണ വിധേയരായ സെക്രട്ടേറിയേറ്റംഗങ്ങളെ മാറ്റി പുതിയതായി പി. ഷാനവാസ്, കെ. ശെല്‍വരാജ് എന്നിവരെ ഉള്‍പ്പെടുത്താനും ധാരണയായിട്ടുണ്ട്.

Get more updates from Pudukad News on Google