"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

മക്കയിലുണ്ടായ വാഹനാപകടത്തിൽ കോട്ടയം സ്വദേശികളായ രണ്ട് നഴ്സുമാർ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. സൗദി സർക്കാരിനു കീഴിലുള്ള ഡിസ്പൻസറികളിലെ ജീവനക്കാരാണ്. അവധി ദിനമായതിനാൽ സാധനങ്ങൾ വാങ്ങുന്നതിനായി റാനിയ പട്ടണത്തിലേക്ക് പോയതായിരുന്നു ഇവർ. യാത്രയ്ക്കിടയിൽ ഇവർ സഞ്ചരിച്ച വാഹനവും മറ്റൊരു വാഹനവും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു

October 3, 2026
Share this post to
🌐 Select your Language:

Current: മലയാളം

ജിദ്ധ : സൗദി അറേബ്യയിലെ മക്കയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കോട്ടയം സ്വദേശികളായ നഴ്സുമാർ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു.

നാല് നഴ്സുമാരും ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറുമാണ് അപകടത്തിൽ മരിച്ചത്.

വെള്ളിയാഴ്ച വൈകീട്ട് ഷോപ്പിങ്ങിന് പോകുന്നതിനിടെ യാണ് അപകടം.

കോട്ടയം പാലാ സ്വദേശി ജെയ്സിമോൾ മാത്യു(36), കുരുമുള്ളൂർ ആനച്ചേരി അഞ്ചക്കുന്നേൽ ജോബിന ജോണി(26) എന്നിവരാണ് മരിച്ച കോട്ടയംകാർ.

തമിഴ്നാട് സ്വദേശികളായ രണ്ടു നഴ്സുമാരും മരിച്ചു. തഞ്ചാവൂർ പട്ടുകോട്ടയ് സ്വദേശി ദേവമണി ഹെപ്സിബ (33), ചെന്നൈ സ്വദേശി വിജയലക്ഷ്മി (36) എന്നിവരാണ് മരിച്ച തമിഴ്നാട് സ്വദേശികൾ. വാഹനമോടിച്ചിരുന്ന സൗദി പൗരനും സംഭവ സ്ഥലത്ത് മരിച്ചു.

സൗദി സർക്കാരിനു കീഴിലുള്ള ഡിസ്പൻസറികളിലെ ജീവനക്കാരാണ് അപകടത്തിൽപ്പെട്ട നാല് നഴ്സുമാരും.

 മക്കയിലെ അൽഗഫയിലായിരുന്നു ഇവർ ജോലി ചെയ്തുവന്നിരുന്നത്. വാരാന്ത്യ അവധി ദിനമായതിനാൽ സാധനങ്ങൾ വാങ്ങുന്നതിനായി റാനിയ പട്ടണത്തിലേക്ക് പോയതായിരുന്നു.

യാത്രയ്ക്കിടയിൽ ഇവർ സഞ്ചരിച്ച വാഹനവും മറ്റൊരു വാഹനവും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

സംഭവ സ്ഥലത്തുവെച്ചു തന്നെ അഞ്ചുപേരും മരണപ്പെടുകയായിരുന്നു. മൃതദേഹങ്ങൾ റാനിയ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകളും ആരംഭിച്ചു.

Get more updates from Pudukad News on Google