"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

പുന്നവേലി സെന്റ് തോമസ് മാർത്തോമാ ഇടവകയുടെ കുടുംബ പ്രതിഷ്ഠ ദിന ശുശ്രൂഷയും കുടുംബ സംഗമവും നാളെ ഞായറാഴ്ച

October 3, 2026
Share this post to
🌐 Select your Language:

Current: മലയാളം

മല്ലപ്പള്ളി : പുന്നവേലി സെന്റ് തോമസ് മാർത്തോമാ ഇടവകയുടെ കുടുംബദിന പ്രതിഷ്ഠ ശുശ്രൂഷയും കുടുംബ സംഗമവും നാളെ ഞായറാഴ്ച നടത്തപ്പെടും.

രാവിലെ 8. 30 ന് ആരംഭിക്കുന്ന വിശുദ്ധ കുർബാന ശുശ്രൂഷയ്ക്ക് റവ. ബിനു ജോൺ മൈലം കാർമികത്വം വഹിക്കും.

കുടുംബസംഗമത്തിൽ പ്രമുഖ മാനസികാരോഗ്യ വിദഗ്ദ്ധയും ആത്മ – മൈ മൈൻഡ് മൈ കെയർ കൗൺസിലിംഗ് സ്റ്റാർട്ടപ്പിന്റെ ചെയർപേഴ്സണുമായ ഡോ. സിജിയ ബിനു നേതൃത്വം നൽകും. കുടുംബ സംഗമത്തെ ആകർഷകമാക്കുന്ന വിവിധ സെഷനുകൾ ‘മിണ്ടിയും പറഞ്ഞും’ എന്ന പേരിൽ ക്രമീകരിച്ചിട്ടുണ്ട്. 

തുടർന്ന് ഓരോ പ്രാർത്ഥനാ യോഗത്തിലെയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ പങ്കെടുക്കുന്ന ക്വിസ് മത്സരം ‘ഫലിമി’ നടക്കും. ഉച്ചക്ക് സ്നേഹ വിരുന്നും ഉണ്ടായിരിക്കും.

റവ. സുനിൽ ജോർജ് മാത്യു (ഇടവക വികാരി), സാം ഫിലിപ്പ് (വൈസ് പ്രസിഡന്റ്‌ / കൺവീനർ), ഷിബു വി. മാത്യു (സെക്രട്ടറി), മോളി ജോർജ്, പ്രസാദ് മാത്യു (ട്രസ്‌റ്റിമാർ), അലൻ സാബു, തോമസ് ജോസഫ് (ആത്മായ ശുശ്രൂഷകർ) എന്നിവരടങ്ങിയ കമ്മിറ്റി ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.

 

Get more updates from Pudukad News on Google