‘മത മൗലിക വർഗീയ വാദികളുടെ കൂടാണ് മലപ്പുറം, മതനിരപേക്ഷ പാർട്ടിയാണ് കമ്യൂണിസ്റ്റ് പാർട്ടി’: പിണറായി വിജയൻ പങ്കെടുത്ത വേദിയിൽ വിവാദ പരാമർശവുമായി മുൻ MLA | P Nandakumar

Current: മലയാളം

മലപ്പുറം: മലപ്പുറം ജില്ലയെക്കുറിച്ച് വിവാദ പരാമർശവുമായി മുൻ എം.എൽ.എ പി. നന്ദകുമാർ. മലപ്പുറം മതമൗലികവാദികളുടെയും വർഗീയവാദികളുടെയും കൂടാണെന്നും എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടി മാത്രമാണ് യഥാർത്ഥ മതനിരപേക്ഷ പ്രസ്ഥാനമെന്നും അദ്ദേഹം പ്രസ്താവിച്ചു.(P Nandakumar Remarks Malappuram Nest Of Fundamentalists CPM Meeting)
സി.പി.എം വിപുലീകരിച്ച മലപ്പുറം ജില്ലാ കമ്മിറ്റി യോഗത്തിന്റെ സ്വാഗതസംഘം പ്രസംഗത്തിനിടെയായിരുന്നു നന്ദകുമാറിന്റെ പരാമർശം. പാർട്ടി നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ വേദിയിലിരിക്കെയായിരുന്നു ഈ പരാമർശം എന്നത് ശ്രദ്ധേയമാണ്.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലും പാർട്ടിയുടെ ശക്തമായ സ്വാധീനമേഖലയായ പൊന്നാനിയിലുമുണ്ടായ തിരിച്ചടി യോഗത്തിൽ കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചു. പൊന്നാനിയിലെ പ്രാദേശിക ഭിന്നതകളും സ്ഥാനാർത്ഥി നിർണ്ണയത്തിലെ പാളിച്ചകളും തിരിച്ചടിക്ക് കാരണമായതായി താഴെത്തട്ടിലെ പ്രവർത്തകർ ചൂണ്ടിക്കാട്ടി. ന്യൂനപക്ഷങ്ങളുടെ വിശ്വാസം വീണ്ടെടുക്കാനുള്ള മാർഗ്ഗങ്ങൾ ജില്ലാ കമ്മിറ്റി വിശദമായി ചർച്ച ചെയ്യുമെന്നാണ് സൂചന.
Story Summary
Former CPM MLA P. Nandakumar sparked controversy by terming Malappuram a “nest of fundamentalists and communalists” during his welcome speech at the CPM extended district committee meeting, attended by Pinarayi Vijayan. The meeting also witnessed intense internal criticism regarding the party’s electoral set-backs in the district and Ponnani.




