"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

തിരുവനന്തപുരം കോർപ്പറേഷൻ BJP കൗൺസിലർ സ്ഥാനം രാജിവെച്ച് R ശ്രീലേഖ: സ്വകാര്യ കാരണങ്ങൾ മൂലമെന്ന് വിശദീകരണം, BJPക്ക് കനത്ത പ്രഹരം | R Sreelekha Resigns

October 3, 2026
Share this post to
🌐 Select your Language:

Current: മലയാളം

R Sreelekha Resigns

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ കൗൺസിലർ സ്ഥാനം രാജിവെച്ച് മുൻ ഡി.ജി.പിയും പ്രമുഖ നേതാവുമായ ആർ. ശ്രീലേഖ. കൗൺസിലർ സ്ഥാനം രാജിവെക്കുന്നതായി കാണിച്ച് തിരുവനന്തപുരം നഗരസഭ മേയർ വി.വി. രാജേഷിന് അവർ കത്ത് കൈമാറി.(R Sreelekha Resigns As Thiruvananthapuram Corporation BJP Councillor)

ബി.ജെ.പി നേതൃത്വവുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളുമാണ് പെട്ടെന്നുള്ള രാജിക്ക് പിന്നിലെന്നാണ് ലഭിക്കുന്ന സൂചനകൾ. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ശാസ്തമംഗലം വാർഡിൽ നിന്നാണ് ആർ. ശ്രീലേഖ വിജയിച്ചത്. ഇതോടെ തിരുവനന്തപുരം കോര്‍പറേഷനിൽ വൻതിരിച്ചടിയാണ് ബിജെപി നേരിട്ടിരിക്കുന്നത്. നിലവിലുള്ള ബിജെപി അംഗങ്ങളുടെ എണ്ണം 49 ആയി.

തിരഞ്ഞെടുപ്പിന് മുൻപ് മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുമെന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും പിന്നീട് വി.വി. രാജേഷിനെ മേയറായി തെരഞ്ഞെടുത്തിരുന്നു. തുടർന്ന് പാർട്ടിക്കുള്ളിലെ ആഭ്യന്തര വിഷയങ്ങളിലും അവഗണന നേരിട്ടതായി പരാതി ഉയർന്നിരുന്നു. രാജിക്കത്ത് കൈമാറിയതിനെക്കുറിച്ച് ബി.ജെ.പി സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

തിരുവനന്തപുരം നഗരസഭയിലെ ബി.ജെ.പി കൗൺസിലർ സ്ഥാനം രാജിവെച്ച സംഭവത്തിൽ വിശദീകരണവുമായി മുൻ ഡി.ജി.പി ആർ. ശ്രീലേഖ രംഗത്തെത്തി. സ്വകാര്യ കാരണങ്ങളെത്തുടർന്നാണ് കൗൺസിലർ പദവിയിൽ നിന്ന് രാജിവെക്കുന്നതെന്ന് അവർ വ്യക്തമാക്കി. ഔദ്യോഗിക വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് ആർ. ശ്രീലേഖ പ്രദേശവാസികളോട് തന്റെ രാജിക്കാര്യം പങ്കുവെച്ചത്.

താൻ 30.09.2026-ൽ മേയർ വി.വി. രാജേഷിന് കൗൺസിലർ സ്ഥാനത്ത് നിന്ന് സ്വകാര്യ കാരണങ്ങൾ കൊണ്ട് രാജിവെക്കുന്നതായി അറിയിച്ച് കത്ത് നൽകിയിട്ടുണ്ട് എന്നും, രാജിക്കത്തിന്റെ പകർപ്പ് തിങ്കളാഴ്ച ജില്ലാ കളക്ടർക്ക് നൽകുമെന്നും പറഞ്ഞ അവർ, എല്ലാവർക്കും നന്ദിയറിയിച്ചു. അതേസമയം, ആർ. ശ്രീലേഖയുടെ രാജിയെക്കുറിച്ച് മാധ്യമ വാർത്തകളിലൂടെയാണ് തങ്ങൾ വിവരമറിഞ്ഞതെന്ന് ഡെപ്യൂട്ടി മേയർ ആശാനാഥ് പ്രതികരിച്ചു.

Story Summary

Former DGP and BJP leader R. Sreelekha resigned as Thiruvananthapuram Corporation councillor by submitting her resignation letter to Mayor V.V. Rajesh. Reports suggest that her resignation stems from mounting differences with the BJP leadership after being sidelined for the Mayoral post.

Get more updates from Pudukad News on Google