"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ആഘോഷ വേളകളിൽ സുരക്ഷ ഉറപ്പാക്കാൻ കാഠ്മണ്ഡുവിൽ 3,500 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് നേപ്പാൾ | Security In Kathmandu

October 3, 2026
Share this post to
🌐 Select your Language:

Current: മലയാളം

Security In Kathmandu

കാഠ്മണ്ഡു: വരാനിരിക്കുന്ന വിജയദശമി, ദീപാവലി, ഛഠ് ആഘോഷങ്ങൾ പ്രമാണിച്ച് കാഠ്മണ്ഡു താഴ്വരയിൽ കടുപ്പമേറിയ സുരക്ഷാ പദ്ധതി പ്രഖ്യാപിച്ച് നേപ്പാൾ. ആഘോഷവേളകളിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഏകദേശം 3,500 പോലീസ് ഉദ്യോഗസ്ഥരെയാണ് കാഠ്മണ്ഡുവിലുടനീളം വിന്യസിക്കുന്നത്.(Security In Kathmandu, Nepal Deploys 3500 Police Personnel For Festival Security In Kathmandu)

യൂണിഫോമിലുള്ള പോലീസുകാർക്ക് പുറമേ സാധാരണ വേഷത്തിലും സുരക്ഷാ ഉദ്യോഗസ്ഥർ നിരീക്ഷണത്തിനുണ്ടാകുമെന്ന് കാഠ്മണ്ഡു ജില്ലാ പോലീസ് റേഞ്ച് ചീഫ് ദിലീപ് ഗിമിരെ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആഘോഷകാലത്ത് തിരക്കേറിയ സ്ഥലങ്ങളിൽ നടക്കുന്ന മോഷണം, തട്ടിപ്പുകൾ, കവർച്ച, പൊതുസ്ഥലങ്ങളിലെ അസഭ്യമായ പെരുമാറ്റം എന്നിവയാണ് പ്രധാന വെല്ലുവിളികളായി പോലീസ് കാണുന്നത്. കൂടാതെ ജനത്തിരക്കേറിയ ജംഗ്ഷനുകൾ കേന്ദ്രീകരിച്ച് നടക്കുന്ന ബാഗ് കവർച്ച തടയുന്നതിനും പ്രത്യേക ശ്രദ്ധ നൽകുമെന്നും പോലീസ് വ്യക്തമാക്കുന്നു.

Story Summary

Nepal has rolled out a comprehensive security plan for the upcoming Vijaya Dashami, Deepawali, and Chhath festivals, deploying 3,500 police personnel across Kathmandu Valley. Security forces will be positioned in both uniform and plain clothes to curb theft, robbery, fraud, and bag snatching in crowded areas.

Get more updates from Pudukad News on Google