സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് | Kerala Weather Update

Current: മലയാളം

തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ജാഗ്രതയുടെ ഭാഗമായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന സാഹചര്യമാണിത്.(Kerala Weather Update Yellow Alert In Various Districts For Heavy Rain And Thunderstorms)
യെല്ലോ അലർട്ട്
04/10/2026 (ഞായർ): പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം
05/10/2026 (തിങ്കൾ): പത്തനംതിട്ട, ഇടുക്കി, മലപ്പുറം
06/10/2026 (ചൊവ്വാ): ഇടുക്കി, പാലക്കാട്, വയനാട്
ഒക്ടോബർ 3 മുതൽ ഒക്ടോബർ 6 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഒക്ടോബർ 7-നും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ തുടരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പൊതുജനങ്ങൾ ആവശ്യമായ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
Story Summary
The India Meteorological Department (IMD) has issued a yellow alert for several districts in Kerala due to heavy rainfall predictions over the next 5 days. Thunderstorms and gusty winds with speeds reaching 30-40 kmph are expected across isolated places in the state from October 3 to October 7, 2026.




