"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഹസ്സന്‍ തിക്കോടിയുടെ പുസ്തകം ‘ഫ്രം സ്റ്റോണ്‍ഹെഞ്ച് ടു നാസ’ ഒക്ടോബര്‍ 10ന് എരഞ്ഞിക്കല്‍ മൊകവൂര്‍ അയെക് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ കവിയും സാഹിത്യകാരനുമായ പി.കെ ഗോപി പ്രകാശനം ചെയ്യും

October 3, 2026
Share this post to
🌐 Select your Language:

Current: മലയാളം

കോഴിക്കോട്: ടാഗോര്‍ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന ഹസ്സന്‍ തിക്കോടിയുടെ പുതിയ പുസ്തകം ‘ഫ്രം സ്റ്റോണ്‍ ഹെഞ്ച് ടു നാസ’ ഒക്ടോബര്‍ 10ന് വൈകിട്ട് 3.30ന് എരഞ്ഞിക്കല്‍ മൊകവൂര്‍ റോഡിലുള്ള അയെക് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ പ്രകാശനം ചെയ്യും.

പുസ്തക പ്രകാശനം കവിയും സാഹിത്യകാരനുമായ പി.കെ ഗോപി സാമൂഹ്യ പ്രവര്‍ത്തകന്‍ ജാഫര്‍ പൂമക്കോത്തിന് നല്‍കി നിര്‍വ്വഹിക്കും.  

കലാ, സാഹിത്യ, സാംസ്കാരിക, സാമൂഹിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. അതോടനുബന്ധിച്ച് ചന്ദ്രശേഖരന്‍ തിക്കോടിയുടെ ‘ഞാന്‍ നടന്‍’ എന്ന ഏകപാത്ര നാടകവും അവതരിപ്പിക്കും.

പരിപാടിയുടെ ഉദ്ഘാടനം എലത്തൂര്‍ എംഎല്‍എ വിദ്യ ബാലകൃഷ്ണന്‍ നിര്‍വ്വഹിക്കും. ടാഗോര്‍ പബ്ലിക്കേഷന്‍സ് ചീഫ് എഡിറ്റര്‍ നെല്ലിയോട്ട് ബഷീര്‍ അദ്ധ്യക്ഷത വഹിക്കും. കോഴിക്കോട് ജില്ലാ കളക്ടര്‍ എം.എസ് മാധവിക്കുട്ടി മുഖ്യാതിഥിയാകും. 

ഉദയ ലൈബ്രറി സെക്രട്ടറി രവീന്ദ്രന്‍ കാര്‍മന സ്വാഗതവും കോഴിക്കോട് കോര്‍പ്പറേഷന്‍ വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ വി.പി മനോജ് അനുമോദന ഭാഷണവും നടത്തും. പുസ്തക പരിചയം മുന്‍ മേയര്‍ ബീന ഫിലിപ്പ് നിര്‍വ്വഹിക്കും. 

ആമിറ സിറാജ് (കൗണ്‍സിലര്‍), എസ്.എം തുഷാര (കൗണ്‍സിലര്‍), ചന്ദ്രശേഖരന്‍ തിക്കോടി (നാടകകൃത്ത്, സാഹിത്യകാരന്‍), പ്രേമരാജന്‍ മാസ്റ്റര്‍ (പ്രസിഡന്‍റ്, ഐസി ചാരിറ്റബിള്‍ സൊസൈറ്റി), നീഷാന്ത് കൊടമന (സാഹിത്യകാരന്‍), പി. അനില്‍ (ടാഗോര്‍ ഫൗണ്ടേഷന്‍ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍), വി.പി അബ്ദുറഹിമാന്‍ (എംഇഎസ്), അബ്ദുള്ള കൊയിലാണ്ടി (ടാഗോര്‍ ഫൗണ്ടേഷന്‍ എജുക്കേഷന്‍ ഡയറക്ടര്‍), വേണു അമ്പലപ്പടി, കെ ശ്രീധരന്‍, സത്താര്‍ പൈക്കാട്ട്, ഫിറോസ് കുനിമ്മല്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ച് സംസാരിക്കും. ഐസി ചാരിറ്റബിള്‍ സൊസൈറ്റി സെക്രട്ടറി രാജീവ് മാണിയോട്ട് നന്ദി പറയും.

Get more updates from Pudukad News on Google