"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

രാഷ്ട്രീയ വിവാദങ്ങൾ ഒഴിവാക്കാൻ അതീവ ജാഗ്രത വേണം; മന്ത്രിമാരും എംഎൽഎമാരും എംപിമാരും പ്രതികരണങ്ങളിലും സംവാദങ്ങളിലും സോഷ്യൽ മീഡിയ ഇടപെടലുകളിലും സൂക്ഷ്മത പാലിക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നിർദേശം. വികസന പദ്ധതികൾ ആവിഷ്കരിക്കുമ്പോൾ വിദഗ്ധരുടെ അഭിപ്രായം തേടണമെന്നും മണ്ഡല പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണമെന്നും നിർദേശം. വിവാദങ്ങൾക്കിടെ ചേർന്ന പ്രത്യേക യോഗത്തിന് രാഷ്ട്രീയ പ്രാധാന്യം ഏറെ

October 3, 2026
Share this post to
🌐 Select your Language:

Current: മലയാളം

മലപ്പുറം: രാഷ്ട്രീയ വിവാദങ്ങൾ ഒഴിവാക്കാൻ ജാഗ്രത പാലിക്കണമെന്ന് പാർട്ടി മന്ത്രിമാർക്ക് നിർദ്ദേശം നൽകി മുസ്ളീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ.മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും ചെറിയ വീഴ്ചകൾപോലും വലിയ കോളിളക്കമുണ്ടാക്കാൻ സാധ്യതയുളളതിനാൽ ഓരോ പ്രവർത്തനങ്ങളും ജാഗ്രതയോടെ ആയിരിക്കണമെന്നാണ് നിർദ്ദേശം.

പ്രതികരണങ്ങളിലും സംവാദങ്ങളിലും തികഞ്ഞ സൂക്ഷ്മത പുലർത്തണമെന്നും പാർട്ടി അധ്യക്ഷൻ നിർദ്ദേശം നൽകി.  മലപ്പുറം വാഴയൂർ സാഫി കോളേജിൽ വച്ച് ലീഗ് മന്ത്രിമാർ, എം.എൽ.എമാർ, എം.പിമാർ എന്നിവർക്കായി വിളിച്ചുചേർത്ത പ്രത്യേക യോഗത്തിലാണ് പാർട്ടി സംസ്ഥാന അധ്യക്ഷന്റെ നിർണായക ഇടപെടൽ.


സംസ്ഥാനത്തെയും കേന്ദ്രത്തിലെയും മുസ്ലിം ലീഗ് ജനപ്രതിനിധികളുടെ പ്രവർത്തനം കൂടുതൽ ലക്ഷ്യബോധമുള്ളതും കാര്യക്ഷമവുമാക്കുന്നതിനുളള കർശന നിർദേശങ്ങളാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നൽകിയത്. 


സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള പൊതുയിടങ്ങളിലെ ഇടപെടലുകൾ അതീവ ജാഗ്രതയോടെയായിരിക്കണമെന്നും, മണ്ഡലങ്ങളിലെ വികസന പ്രവർത്തനങ്ങൾക്കും പുതിയ പദ്ധതികൾക്കും വിദഗ്ധരുടെ അഭിപ്രായവും സഹായവും തേടി മുന്നോട്ട് പോകണമെന്നും അദ്ദേഹം നിർദേശിച്ചു. പാർട്ടി ജനപ്രതിനിധികളുടെ ഓരോ മണ്ഡലത്തിലെയും ഇതുവരെയുള്ള പ്രവർത്തനങ്ങൾ യോഗത്തിൽ വിശദമായി വിലയിരുത്തി. 

ജനപ്രതിനിധികളുടെ പ്രവർത്തനം വിലയിരുത്തുന്നതിനായി കൃത്യമായ ഇടവേളകളിൽ ഇത്തരം അവലോകന യോഗങ്ങൾ തുടർന്നും ചേരുമെന്ന് നേതൃത്വം അറിയിച്ചു.


ഓരോ മണ്ഡലത്തിലും പുതിയ വികസന പദ്ധതികൾ ആവിഷ്കരിക്കുമ്പോൾ അതാത് മേഖലയിലെ വിദഗ്ധരുടെ നിർദേശങ്ങൾ സ്വീകരിക്കാനും കൃത്യമായ ധാരണയോടും വ്യക്തമായ ലക്ഷ്യത്തോടും കൂടി മുന്നോട്ട് പോകാനും എം.എൽ.എമാർക്ക് നിർദേശം നൽകി. 


സോഷ്യൽ മീഡിയയിലെ പ്രസ്താവനകളും ഇടപെടലുകളും പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കാത്ത രീതിയിൽ അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് മുന്നറിയിപ്പ് നൽകി.യോഗത്തിന് ശേഷം എം.എൽ.എമാർക്കും എം.പിമാർക്കുമായി വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രത്യേക പഠന ക്ലാസും സംഘടിപ്പിച്ചു.

ഒരു മാസം മുൻപേ തീരുമാനിച്ച യോഗമായിരുന്നു ഇതെങ്കിലും, കെ.എം. ഷാജിയുടെ റേഞ്ച് റോവർ വാഹനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ പുകയുന്ന പശ്ചാത്തലത്തിൽ യോഗത്തിന് രാഷ്ട്രീയ പ്രാധാന്യം ഏറിയിരുന്നു. എന്നാൽ യോഗത്തിൽ മന്ത്രിമാരുടെ ആരുടെയും പേരെടുത്ത് പറഞ്ഞ് വിമർശനങ്ങളോ പരാമർശങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് പാർട്ടി കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.


ദേശീയ ഭാരവാഹികൾ ഉൾപ്പെടെ പങ്കെടുത്ത യോഗം മുൻകൂട്ടി നിശ്ചയിച്ച പ്രകാരമുള്ള സ്വാഭാവിക നടപടിക്രമം മാത്രമാണെന്നായിരുന്നു നേതാക്കളുടെ പ്രതികരണം.


ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനായി ഡോ.എം.കെ.മുനീറിനെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് യുഡിഎഫ് യോഗത്തിൽ മറുപടി നൽകാമെന്നാണ് ലീഗ് നേതൃത്വത്തിലെ ധാരണ.ലീഗിന് അനർഹമായി ഒന്നും ലഭിച്ചിട്ടില്ല. അത്തരം പ്രചരണങ്ങളും പ്രതികരണങ്ങളും ബിജെപിയ്ക്കായിരിക്കും ഗുണം ചെയ്യുക എന്നതാണ് നേതൃത്വത്തിൻെറ നിലപാട്.

Get more updates from Pudukad News on Google