"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കായംകുളത്ത് ഔദ്യോഗിക പരിപാടികൾക്ക് പൊലീസ് സുരക്ഷയും എസ്‌കോർട്ടും പൈലറ്റും വേണ്ടെന്ന് എക്സൈസ് മന്ത്രി എം. ലിജു; പ്രതിഷേധങ്ങളോ പ്രശ്‌നങ്ങളോ ഉണ്ടായാൽ താൻ നേരിട്ടോളാമെന്ന് പൊലീസിനെ അറിയിച്ചു

October 3, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: സ്വന്തം നിയോജക മണ്ഡലമായ കായംകുളത്ത് ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ പൊലീസ് സുരക്ഷയോ എസ്‌കോര്‍ട്ടോ പൈലറ്റോ വേണ്ടെന്ന് നിര്‍ദേശം നല്‍കി എക്സൈസ് മന്ത്രി എം. ലിജു. 

എന്തെങ്കിലും തരത്തിലുള്ള പ്രതിഷേധങ്ങളോ പ്രശ്‌നങ്ങളോ ഉണ്ടായാല്‍ അത് താന്‍ നേരിട്ടോളാമെന്നാണ് മന്ത്രി പൊലീസിനെ അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്ത് മന്ത്രിമാര്‍ക്കെതിരെ വ്യാപകമായി പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെയാണ് എം. ലിജുവിന്റെ ഇത്തരത്തിലുള്ള തീരുമാനം. 

കഴിഞ്ഞ ദിവസങ്ങളില്‍ ആലപ്പുഴ നഗരത്തിലും കായംകുളത്തും മന്ത്രി ലിജുവിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു. ഒരു ദിവസം മൂന്ന് തവണവരെ പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് മന്ത്രിയുടെ സുരക്ഷ പൊലീസ് വര്‍ധിപ്പിച്ചിരുന്നു. 

Get more updates from Pudukad News on Google