ക്യാപ്റ്റൻ സ്മിത് മച്ചാറിനെ അശോക ചക്ര നൽകി ആദരിക്കണം. അദ്ദേഹത്തിന്റെ അദമ്യമായ ധൈര്യത്തിനും വീരതയ്ക്കും അസാധാരണമായ കർത്തവ്യബോധത്തിനും ആദരവ് നൽകണം. കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് എബിവിപി

Current: മലയാളം

ഇറ്റാനഗർ : അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ ദേശീയ ഭാരവാഹി യോഗം അരുണാചൽ പ്രദേശിലെ ഇറ്റാനഗറിൽ ചേരുകയാണ് .
ഈ യോഗത്തിൽ ഐക്യകണ്ഠേന തീരുമാനിച്ച കാര്യം സംഘടന വാർത്താ കുറിപ്പിലൂടെയാണ് അറിയിച്ചത്.
അദമ്യമായ ധൈര്യവും അസാധാരണമായ വീരതയും പ്രകടിപ്പിച്ച് വിമാനം ഹൈജാക്ക് ചെയ്യപ്പെടുന്നതിൽ നിന്ന് രക്ഷിക്കുകയും 170-ലധികം യാത്രക്കാരുടെ ജീവൻ രക്ഷിക്കുകയും ചെയ്ത രാജ്യത്തിന്റെ ധീരപുത്രൻ ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരതയും വീരതയും ആദരിക്കപ്പെടണം.
ക്യാപ്റ്റൻ സ്മിത് മച്ചാറിനെ അദ്ദേഹത്തിന്റെ അദമ്യമായ ധൈര്യത്തിനും വീരതയ്ക്കും അസാധാരണമായ കർത്തവ്യ ബോധത്തിനും അശോക ചക്ര നൽകി ആദരിക്കണമെന്നും അദ്ദേഹത്തിന്റെ വീരത രാജ്യത്തിന് മുന്നിൽ പ്രചോദനാത്മകമായ ഉദാഹരണമായി അവതരിപ്പിക്കണമെന്നും അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് ഭാരത സർക്കാരിനോട് ആവശ്യപ്പെടുന്നുവെന്ന് സംഘടന പ്രസ്താവനയിൽ അറിയിച്ചു.




